കർക്കടകത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ


കർക്കടകത്തിൽ  ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക1/4)

മേടക്കൂറുകാർ കർക്കടകമാസത്തിൽ ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക. കൂടാതെ തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക. ജന്മനാളിൽ ശിവന് ജലധാര നടത്തിക്കുക .

ഇടവക്കൂർ ( കാർത്തിക3/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറുകാർ കർക്കടകമാസത്തിൽ ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക. ഒപ്പം ശാസ്താഭജനം നടത്തുക. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജ്ഞനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .
മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4) 

മിഥുനക്കൂറുകാർ കർക്കടകമാസത്തിൽ ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിഭജനം നടത്തുക. വിളക്ക് കൊളുത്തി ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. സാധിക്കുന്നവർ ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക. കൂടാതെ  ഭജനം നടത്തുക. ഭവനത്തിൽ ലളിതാസഹസ്രനാമ പാരായണം നടത്തുക. കൂടാതെ  നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.
കർക്കടകക്കൂർ ( പുണർതം1/4 , പൂയം , ആയില്യം)
കർക്കടകക്കൂറുകാര്‍ ഈ കർക്കടകത്തിൽ ഗുണവർധനവിനും ദോഷശമനത്തിനുമായി  ശിവഭജനം നടത്തുക. സാധിച്ചാൽ  ശിവക്ഷേത്ര ത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി  സങ്കൽപ്പത്തിൽ നെയ്‌വിളക്ക് കത്തിക്കുക . അതിനു കഴിയാത്തവർ സ്വഭവനത്തിൽ നെയ്‌വിളക്ക് കത്തിച്ച് ദക്ഷിണാമൂർത്തിയെ ഭജിക്കുക . വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക. സാധിക്കുന്നവർ ജന്മനാളിൽ വിഷ്ണുവിങ്കൽ പാൽപ്പായസം നിവേദിക്കുക.
ചിങ്ങക്കൂർ (മകം , പൂരം , ഉത്രം1/4 ) 

ചി‍ങ്ങക്കൂറുകാർ കർക്കടകത്തിൽ ദോഷശമനത്തിനായി സുബ്രഹ്മണ്യഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ ജന്മനാളിൽ നാളിൽ സുബ്രഹ്മണ്യന് തൃമധുരം നിവേദിക്കുക .ഒപ്പം   ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക
കന്നിക്കൂർ ( ഉത്രം3/4 , അത്തം, ചിത്തിര 1/2) 
കന്നിക്കൂറുകാർ  ദോഷശമനത്തിനായി നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക. കൂടാതെ മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ഭവനത്തിൽ നെയ്‌വിളക്ക് കൊളുത്തി പ്രാർഥിക്കുക .
തുലാക്കൂർ ( ചിത്തിര 1/2, ചോതി , വിശാഖം 3/4) 

തുലാക്കൂറുകാർ ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. നിത്യേന ഭവനത്തിൽ ഭാഗവതം ദശമസ്കന്ധം അൽപ്പനേരം പാരായണം ചെയ്യുക. കൂടാതെ ധർമ്മ ശാസ്താവിനെ ഭജിക്കുക. നിത്യേന വൈകുന്നേരങ്ങളിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക.
വൃശ്ചികക്കൂർ ( വിശാഖം1/4 , അനിഴം , തൃക്കേട്ട ) 
വൃശ്ചികക്കൂറുകാർ കർക്കടത്തിൽ ദോഷശമനത്തിനായി ദേവീഭജനം നടത്തുക. നിത്യേന ഭവനത്തിൽ വൈകിട്ടു ലളിതാസഹസ്രനാമപാരായണം  നടത്തുക.  ഇതിനൊപ്പം  ശിവഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിച്ചു പ്രാർഥിക്കുക. 
ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം1/4) 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ   ഭജനം നടത്തുക.   അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം   കത്തിച്ചുതൊഴുത്തു പ്രാർത്ഥിക്കുക . കൂടാതെ ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക
മകരക്കൂർ ( ഉത്രാടം3/4 , തിരുവോണം , അവിട്ടം1/2 ) 
മകരകക്കൂറുകാർ ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്രദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഭജിക്കുക . ഒപ്പം നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ചു  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.
കുംഭക്കൂർ ( അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4) 
കുംഭക്കൂറുകാർ ദോഷശമനത്തിനായി വിഷ്ണുഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. സാധിക്കുന്നവർ ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക. കൂടാതെ ഭദ്രകാളി ഭജനം നടത്തുക, ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുകയോ  ശ്രദ്ധയോടെ കേൾക്കുകയോ ചെയ്യുക.
മീനക്കൂർ (പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി ) 
മീനക്കൂറുകാർ ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ് ഭജനം നടത്തുക . ജന്മനാളിൽ ഹനൂമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക, ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക. ഇതിനൊപ്പം സുബ്രഹ്മണ്യസ്വാമിയെ  ഭജിക്കുക, ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് തൃമധുരം നിവേദിക്കുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.


Source link
Exit mobile version