KERALAMLATEST NEWS
ബിസ്മി ഗ്രൂപ്പ് മേധാവി വി.എ. യൂസഫ് നിര്യാതനായി
കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സ് മുൻ പ്രസിഡന്റും ബിസ്മി ഗ്രൂപ്പ് മേധാവിയുമായ എറണാകുളം കറുകപ്പിള്ളി വലിയവീട്ടിൽ വി.എ. യൂസഫ് (74) നിര്യാതനായി. ഭാര്യ: പി.എം. നഫീസ. മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ.വി.എ. അഫ്‌സൽ, വിഎ. അജ്മൽ (അജ്മൽ ബിസ്മി). കബറടക്കം കലൂർ ജമാഅത്ത് കബർസ്ഥാനത്തിൽ നടത്തി.
എടത്തല സൗത്ത് ഇന്ത്യൻ വയർ റോപ്സ് മാർക്കറ്റിംഗ് എക്‌സിക്യുട്ടിവായിരുന്ന യൂസഫ് പിന്നീട് ബിസ്മി ഗ്യാസ് ഏജൻസി തുടങ്ങി. യൂസഫിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലംകൊണ്ട് എറണാകുളത്ത് അറിയപ്പെടുന്ന ഗ്യാസ് ഏജൻസിയായി ബിസ്മി വളർന്നു. തുടർന്നാണ് ഇലക്ടോണിക്‌സ് വ്യാപാരത്തിലേക്ക് തിരിഞ്ഞത്. ഈ മേഖലയിലും ബിസ്മിയെ അറിയപ്പെടുന്ന ബ്രാൻഡായി യൂസഫ് ഉയർത്തി.
Source link