KERALAMLATEST NEWS
ഗുരുവായൂരിലെ വഴിപാട് നിരക്ക് പുതുക്കി
ഗുരുവായൂർ: ഗുരുവായൂരിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി.നെയ്പ്പായസം ലിറ്ററിന് 400 രൂപയാക്കി.നേരത്തെ ഇത് 360 രൂപയായിരുന്നു.പാൽപ്പായസം ലിറ്ററിന് 200 രൂപയാക്കി.നേരത്തെ ഇത് 180 രൂപയായിരുന്നു.മറ്റ് പ്രസാദങ്ങളുടെ പുതുക്കിയ നിരക്കുകൾ.അപ്പം 2 എണ്ണം 35 രൂപ,അട 2 എണ്ണം 35 രൂപ,തൃമധുരം (80 ഗ്രാം) 25 രൂപ,പാലട പ്രഥമൻ (1 ലിറ്റർ) 220 രൂപ,ശർക്കര പായസം (1 ലിറ്റർ) 260 രൂപ,ഇരട്ടിപ്പായസം 220 രൂപ,വെള്ള നിവേദ്യം (1 യൂണിറ്റ്) 35 രൂപ,മലർ 1/4 ലിറ്റർ 12 രൂപ,അവിൽ 75ഗ്രാം 25 രൂപ, നെയ് ജപം 15 രൂപ,ഗായത്രി നെയ് ജപം 15 രൂപ.പത്തുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലയും പ്രവൃത്തിച്ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
Source link