# സീബ്രാലൈനിൽ വിദ്യാർത്ഥിനികളെ ഇടിച്ചിട്ട
ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ ജീപ്പ് സുരക്ഷിതമായി നിരത്തിലിറക്കാവുന്ന അവസ്ഥയിലല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വാഹനം പൊളിച്ച് ആക്രിയാക്കേണ്ടതാണെന്ന് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കി.
ഉടമ മലപ്പുറം സ്വദേശി സുലൈമാനാണ്.
വയനാട്ടിലെ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനം പൊളിക്കാനും രജിസ്ട്രേഷൻ റദ്ദാക്കാനും ശുപാർശ നൽകി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സ്വമേധയാ സ്വീകരിച്ച കേസിലാണ് വിശദീകരണം.
കോഴിക്കോട് മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കാനായി സീബ്രാലൈനിൽ നിന്ന മൂന്നു വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഫുറൈസിന്റെ ലൈസൻസ് അസാധുവാക്കി. ചോമ്പാല പൊലീസ് ബസ് പിടിച്ചെടുത്തതായും അറിയിച്ചു. പെർമിറ്റ് റദ്ദാക്കുന്നതിൽ അടുത്ത ആർ.ടി.എ യോഗത്തിൽ തീരുമാനമുണ്ടാകും.
Source link