‘റൗണ്ട് 2… പാന്റ്സ് ഇനി ചേരില്ല’: കൗതുക വെളിപ്പെടുത്തൽ നടത്തി നടി | Pranitha Subhash Announces 2nd Pregnanc
‘റൗണ്ട് 2… പാന്റ്സ് ഇനി ചേരില്ല’: കൗതുക വെളിപ്പെടുത്തൽ നടത്തി നടി
മനോരമ ലേഖകൻ
Published: July 25 , 2024 12:42 PM IST
1 minute Read
പ്രണിത സുഭാഷ്
രണ്ടാമതും അമ്മയാകാനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തി നടി പ്രണിത സുഭാഷ്. തന്റെ നിറവയർ കാണിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷം നടി വെളിപ്പെടുത്തിയത്.
ഡെനിം പാന്റിനൊപ്പം കറുത്ത ടി-ഷർട്ട് ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “റൗണ്ട് 2… പാന്റ്സ് ഇനി ചേരില്ല’’ എന്നും പ്രണിത കുറിച്ചു. തെന്നിന്ത്യൻ സിനിമയിൽ സജീവമായി താരം 2021–ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്.
2010–ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ പോർക്കിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണിത സുഭാഷ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന പ്രണിത കന്നഡയോടൊപ്പം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ സജീവമാണ്. അടുത്തിടെ രമണ അവതാര എന്ന കന്നഡ ചിത്രത്തിലാണ് നടി അഭിനയിച്ചത്. വികാസ്, വിനയ് പമ്പാത്തി എന്നിവർ ചേർന്നു സംവിധാനം ചെയ്ത ചിത്രം ഒരു റൊമാൻ്റിക് കോമഡി ഡ്രാമയായിരുന്നു.
2012-ൽ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം. സിദ്ധാർത്ഥ്, മഹേഷ് ബാബു, ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം പ്രണിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ദിലീപിന്റെ തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലും പ്രണിത സുഭാഷ് അഭിനയിച്ചിട്ടുണ്ട്.
English Summary:
Pranitha Subhash Announces 2nd Pregnancy, Flaunts Baby Bump In Unbuttoned Jeans: Photos
1l1rj5svff86t5s90kneplb89u 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews
Source link