ജനാധിപത്യം അപകടത്തിലാകുമ്പോള്‍ പ്രതിരോധിക്കുകയെന്നതാണ് ഏത് പദവിയേക്കാളും വലുത്- ബൈഡന്‍


വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ജനാധിപത്യം അപകടത്തിലാകുമ്പോള്‍ പ്രതിരോധിക്കുകയെന്നതാണ് ഏത് പദവിയേക്കാളും വലുത്. മുന്നോട്ടുള്ള മികച്ച വഴി അടുത്ത തലമുറയിലേക്ക് വെളിച്ചം കൈമാറുകയെന്നതാണെന്നും ബൈഡന്‍ പറഞ്ഞു. നേരത്തേ സമൂഹമാധ്യമത്തിലൂടെയാണ് താന്‍ ഇക്കുറി യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നതായി ബൈഡന്‍ പ്രഖ്യാപിച്ചത്. ട്രംപുമായുള്ള സംവാദത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ നാക്കുപിഴയും മറ്റു ആരോഗ്പ്രശ്‌നങ്ങളുമെല്ലാമാണ് പിന്‍മാറ്റത്തിലേക്ക് നയിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ എതിര്‍പ്പുയര്‍ന്നിരുന്നു. ‘പുതിയ തലമുറയ്ക്ക് വെളിച്ചം കൈമാറുകയെന്നതാണ് മുന്നേട്ടുള്ള മികച്ച വഴിയെന്നതാണ് എന്റെ തീരുമാനം. ഞങ്ങളുടെ രാജ്യത്തെ ഒരുമിപ്പിക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണിത്. നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ജനാധിപത്യം അപകടത്തിലാകുമ്പോള്‍ പ്രതിരോധിക്കുകയെന്നതാണ് ഏത് പദവിയേക്കാളും വലിയ കാര്യം. അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്‌’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.


Source link

Exit mobile version