രാമായണസംഗീതാമൃതം പത്താം ദിനം – നാരദരാഘവ സംവാദം
രാമായണസംഗീതാമൃതം പത്താം ദിനം – നാരദരാഘവ സംവാദം | Unveiling Day 10 of Ramayana Sangeetamritham: A Melodic Journey
രാമായണസംഗീതാമൃതം പത്താം ദിനം – നാരദരാഘവ സംവാദം
മനോരമ ലേഖകൻ
Published: July 25 , 2024 09:10 AM IST
Updated: July 24, 2024 12:19 PM IST
1 minute Read
നാരദമഹർഷി ശ്രീരാമദേവനെ വന്ദിച്ചു പറയുന്നു ” അങ്ങ് സാക്ഷാൽ നാരായണൻ തന്നെയാണ്. മാരാരിയും നീ തന്നെ ബ്രഹ്മാവും നീതന്നെ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ സുപ്രധാന മുഹൂർത്തമാണ് നാരദമഹർഷി ശ്രീരാമദേവനെ സന്ദർശിക്കുന്നതും അവർ തമ്മിലുള്ള സംഭാഷണവും. നാരദമഹർഷി ശ്രീരാമദേവനെ വന്ദിച്ചു പറയുന്നു ” അങ്ങ് സാക്ഷാൽ നാരായണൻ തന്നെയാണ്. മാരാരിയും നീ തന്നെ ബ്രഹ്മാവും നീതന്നെ. സൂര്യനും ചന്ദ്രനും ആദിതേയോധിപനും ജാതവേദസ്സും പുഷ്കരാക്ഷനും ശക്രദൂതനും രാജരാജനും രുദ്രനും ഒക്കെ അങ്ങ് തന്നെ.
അതുപോലെതന്നെ ജാനകീദേവി തന്നെയാണ് രമാദേവിയും ഉമാദേവിയും ഭാരതീദേവിയും പ്രഭാദേവിയും രോഹിണിയും ശചിയും ഭാർഗവിയും എല്ലാം. നിങ്ങൾ രണ്ടുപേരെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും കാണുന്നുമില്ല കേൾക്കുന്നുമില്ല. ഇങ്ങനെ നാരദൻ ശ്രീരാമഭഗവാനെ വാഴ്ത്തിസ്തുതിക്കുന്നു. ആലാപനം അനൂപ് ശങ്കർ, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ
തയാറാക്കിയത്: അനിൽ കൃഷ്ണ
English Summary:
Unveiling Day 10 of Ramayana Sangeetamritham: A Melodic Journey
30fc1d2hfjh5vdns5f4k730mkn-list mo-astrology-ramayana-kanda mo-religion-ramayana-month-2024 4d3sdnjmr57sccir4vgvd5gtpn 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link