CINEMA

തമിഴ് പയ്യനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ടീസർ

തമിഴ് പയ്യനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ടീസർ | Madraskaaran Official Teaser

തമിഴ് പയ്യനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ടീസർ

മനോരമ ലേഖകൻ

Published: July 25 , 2024 09:13 AM IST

1 minute Read

ഷെയ്ൻ നിഗം

ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം. സിനിമയുടെ ടീസർ എത്തി.

ആക്‌ഷൻ ത്രില്ലറാണ് സിനിമയെന്ന് ടീസറില്‍ നിന്നു വ്യക്തം. ഷെയ്ൻ തന്നെയാണ് തമിഴിൽ ഡബ്ബ് ചെയ്തിരിക്കുന്നതും.

എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിർവഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.

English Summary:
Watch Madraskaaran Official Teaser

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shanenigam mo-entertainment-common-kollywoodnews 3lrhh5pfttsr5nc1tfp1ojf08l f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer


Source link

Related Articles

Back to top button