തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളിലൊന്നായി ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ രേഖപ്പെടുത്തി. ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് (ജിബിഎസ്) സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ‘ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2024’-ല്‍ ഒന്നായി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ തെരഞ്ഞെടുത്തത്. അലിയാന്‍സ് സര്‍വീസസിന്റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് പുറമേ മുംബൈ, പൂന എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. അലിയാന്‍സ് സര്‍വീസസ് ഇന്ത്യയിലെ തൊഴിലന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമടക്കം നിരവധി തലങ്ങളിലുള്ള തൊഴില്‍സ്ഥാപനങ്ങളുടെ സമീപനം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ജീവനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളും അവലോകനങ്ങളും വിലയിരുത്തിയാണ് മികച്ച സ്ഥാപനങ്ങളെ എവറസ്റ്റ് ഗ്രൂപ്പ് തെരഞ്ഞെടുക്കുന്നത്. 2024-ലെ മികച്ച ജിബിഎസ് എംപ്ലോയര്‍ ആയി അലിയാന്‍സ് സര്‍വീസസ് ഇന്ത്യക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്ന് അലിയാന്‍സ് സര്‍വീസസ് ഇന്ത്യ, മൗറീഷ്യസ്, മൊറോക്കോ, പോര്‍ച്ചുഗല്‍ മേഖലകളുടെ ചീഫ് ഡെലിവറി ഓഫീസറും അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസണ് ജോണ്‍ പറഞ്ഞു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, റൊമാനിയ, സിംഗപ്പുര്‍, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലും അലിയാന്‍സ് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്.

Source link