KERALAMLATEST NEWS

ട്രെയിൻ യാത്രക്കാർക്ക് നിരാശ; അനേകം പേർക്ക് ആശ്രയമായ അന്ത്യോദയ പത്തുദിവസത്തേയ്ക്ക് റദ്ദാക്കി

ചെന്നൈ: അന്ത്യോദയ എക്‌സ്‌പ്രസ് ട്രെയിൻ പത്ത് ദിവസത്തേയ്ക്ക് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. താംബരത്തിനും നാഗർകോവിലിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സർവീസ് താത്‌കാലികമായി നിർത്തുന്നുവെന്നാണ് റെയിൽവേയുടെ വിശദീകരണം.

സാധാരണയായി താംബരത്ത് നിന്ന് നാഗർകോവിലിലേക്ക് രാത്രി 11 മണിക്ക് പുറപ്പെടുന്ന അന്ത്യോദയ എക്‌സ്‌പ്രസ് ജൂലായ് 23 മുതൽ ജൂലായ് 31 വരെ താത്‌കാലികമായി സർവീസ് നടത്തില്ല. അതുപോലെ, നാഗർകോവിൽ-താംബരം സർവീസ് ജൂലായ് 22 മുതൽ മാസാവസാനം വരെ റദ്ദാക്കി. ഈ കാലയളവിൽ, താംബരത്ത് നിന്ന് വൈകിട്ട് 7.30ന് പുറപ്പെടുന്ന ട്രെയിൻ ജൂലായ് 24, 28, 29, 31 തീയതികളിൽ ചെന്നൈ എഗ്മോറിൽ നിന്ന് വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടും.

അതുപോലെ, സാധാരണയായി വൈകുന്നേരം 4.30ന് പുറപ്പെടുന്ന നാഗർകോവിലിൽ നിന്ന് താംബരത്തേക്കുള്ള ട്രെയിൻ ജൂലായ് 22, 23, 25, 29, 30 തീയതികളിൽ താംബരത്തിന് പകരം ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.

താംബരത്ത് എഞ്ചിനീയറിംഗ്, സിഗ്നൽ മെച്ചപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ ചെന്നൈയിലേക്കുള്ള മറ്റ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്നും റെയിൽവേ അറിയിച്ചു. സെങ്കോട്ടൈ-താംബരം എക്‌സ്‌‌പ്രസ് (ട്രെയിൻ നമ്പർ 20684) ജൂലായ് 22, 24,26,27,29,31 തീയതികളിൽ വില്ലുപുരത്ത് താത്‌കാലികമായി നിർത്തിയിടും. താംബരം-സെങ്കോട്ടൈ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 20683) താംബരത്തിന് പകരം ജൂലായ് 24,25,28,30 തീയതികളിൽ വില്ലുപുരത്തുനിന്ന് പുറപ്പെ‌ടും.

റെയിൽവേ സേവനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങളെന്നും ട്രാക്കുകളും സിഗ്നലുകളും മെച്ചപ്പെടുത്തുന്നതിന് മാറ്റങ്ങൾ ആവശ്യമാണെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർ മാറ്റങ്ങൾ അനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്നും പുതിയ വിവരങ്ങൾക്കായി റെയിൽവേ വെബ്‌സൈറ്റ് സന്ദർശിക്കാനും റെയിൽ അറിയിച്ചു.


Source link

Related Articles

Back to top button