ആഡിസ് അബാബ: എത്യോപ്യയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ 229 ആയി. തെരച്ചിൽ പുരോഗമിക്കുംതോറും കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയാണ്. മരിച്ചവരിൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടുന്നതായി എത്യോപ്യൻ അധികൃതർ പറഞ്ഞു. മലയോര മേഖലയായ ഗോഫായിൽ ഞായറാഴ്ച വൈകുന്നേരമാണ് ആദ്യ മണ്ണിടിച്ചിൽ ഉണ്ടായത്. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരണപ്പെട്ടവരിൽ ഒട്ടേറെ രക്ഷാപ്രവർത്തകർ ഉൾപ്പെടുന്നു.
Source link