ക്ലിയര്‍ സൈറ്റ് പദ്ധതിയുമായി ആസ്റ്റര്‍ വോളന്റിയേഴ്സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നേത്രപരിശോധനാ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വോളന്റിയേഴ്സ്. ആസ്റ്റീരിയന്‍ യുണൈറ്റഡ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലുകള്‍ (ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടയ്ക്കല്‍), വണ്‍സൈറ്റ് എസിലോർ ലെക്സോട്ടിക ഫൗണ്ടേഷന് എന്നിവയുടെ പിന്തുണയോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂള്‍ കുട്ടികള്‍ക്കായി ‘ക്ലിയര്‍ സൈറ്റ് ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂള്‍ കുട്ടികളുടെ കാഴ്ചശക്തി വര്‍ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനയ്ക്കായി പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുകയും കുട്ടികള്‍ക്ക് രോഗം നിര്‍ണയിച്ചാലുടന്‍ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകള്‍ നല്‍കുകയും ചെയ്യും. വര്‍ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയര്‍ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു.

Source link