കംപാല: കെനിയയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അയൽരാജ്യമായ യുഗാണ്ടയിലും ജനകീയ പ്രതിഷേധം. യുഗാണ്ടൻ അധികാരികളുടെ അഴിമതിക്കെതിരേ ചൊവ്വാഴ് തലസ്ഥാനമായ കംപാലയിൽ ജനങ്ങൾ പ്രകടനം നടത്തി. അറുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ സോഷ്യൽ മീഡിയ വഴിയാണു പ്രതിഷേധപ്രകടനം ആസൂത്രണം ചെയ്തത്. പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ തീകൊണ്ടാണു കളിക്കുന്നതെന്നു പ്രസിഡന്റ് യൊവേരി മുസവേനി മുന്നറിയിപ്പു നല്കി. നാലു പതിറ്റാണ്ടായി ഇദ്ദേഹമാണു യുഗാണ്ട ഭരിക്കുന്നത്. കെനിയയിൽ കഴിഞ്ഞമാസം ഒട്ടേറെപ്പേർ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവിൽ, വിവാദമായ നികുതിവർധനാ നീക്കം പ്രസിഡന്റ് വില്യം റൂട്ടോ പിൻവലിച്ചിരുന്നു.
Source link