ജൂണിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി: ജൂണിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം പതിപ്പുമായി പിഎന്‍ബി മെറ്റ്ലൈഫ്. കൊച്ചി ഉള്‍പ്പെടെ പത്തു നഗരങ്ങളിലാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് നടക്കുക. പ്രാഥമിക സിറ്റി മത്സരങ്ങള്‍ ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയില്‍ ആരംഭിക്കും. കൊച്ചിയില്‍ ഓഗസ്റ്റ് 26 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍. 9820006190 എന്ന നമ്പറില്‍ വിളിച്ച് മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. ഏഴിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കളിക്കാര്‍ക്കുള്ള പിഎന്‍ബി മെറ്റ്ലൈഫ് ജൂണിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍, ഒന്‍പതു വയസില്‍ താഴെയുള്ളവര്ക്കുള്ളതു മുതല്‍, 17 വയസില്‍ താഴെയുള്ളവര്‍ക്ക് വരെയുള്ള മത്സര വിഭാഗങ്ങളുണ്ട്.
Source link