മാഡ്രിഡ്: വരുമാനത്തിൽ 100 കോടി യൂറോ (90,80,20,00,000 കോടി രൂപ) കടക്കുന്ന ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായി റയൽ മാഡ്രിഡ്. 2023-24 വർഷത്തിൽ 16 ദശലക്ഷം യൂറോയുടെ അറ്റാദായമാണ് ക്ലബ് നേടിയത്. 2023-24 സീസണിൽ താരങ്ങളുടെ കൈമാറ്റം പരിഗണിക്കാതെയുള്ള വരുമാനം 1.073 ബില്യണ്‍ യൂറോയിലെത്തി. കഴിഞ്ഞ സാന്പത്തികവർഷത്തെക്കാൾ 230 മില്യണ്‍ യൂറോ കൂടുതൽ വരുമാനമാണ് ക്ലബ്ബിനു ലഭിച്ചിരിക്കുന്നത്. ക്ലബ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം കൂടുതലാണ്. സ്ഥിര ആസ്തികൾ വിനിയോഗിക്കാതെ പ്രവർത്തനവരുമാനത്തിൽ ക്ലബ്ബിന് 100 കോടി യൂറോ കടക്കാനായി. ഇത് മുന്‍പ് ഒരു ഫുട്ബോൾ ക്ലബ്ബും നേടിയിട്ടില്ല. ക്ലബ് 2023-24 സാന്പത്തിക വർഷം 16 മില്യണ്‍ യൂറോ നികുതിക്ക് ശേഷമുള്ള ലാഭത്തോടെ ക്ലോസ് ചെയ്തു. മുൻ വർഷത്തേക്കാൾ 32 ശതമാനം കൂടുതൽ (12 ദശലക്ഷം യൂറോ). മാത്രമല്ല, 574 ദശലക്ഷം യൂറോയുടെ മൊത്തം ആസ്തി നിലനിർത്തി. റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ വരുമാനസ്രോതസ് മാർക്കറ്റിംഗും നവീകരിക്കുന്ന സാന്റിയാഗോ ബെർണാബൂ സ്റ്റേഡിയവുമാണ്.
Source link