യൂക്കോ ബാങ്കിന് 551 കോടി രൂപ അറ്റാദായം

കൊച്ചി: യൂക്കോ ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 551 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ജൂണ്‍ 30ന് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1,321 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് ജൂണ്‍ 30 വരെ 11.46 ശതമാനം വളര്‍ച്ച രഖപ്പെടുത്തി 4,41,408 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 4.48 ശതമാനത്തില്‍ നിന്ന് 3.32 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം ഉയരാന്‍ കാരണമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ അശ്വനി കുമാര്‍ പറഞ്ഞു. 2024-25 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ബാങ്ക് ഒരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

Source link