ഐസിസി മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ചങ്ങനാശേരിക്കാരന്‍

കോട്ടയം: ചങ്ങനാശേരി സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കും. ഈ പദവിയിലെത്തുന്ന ആദ്യ ചങ്ങനാശേരി സ്വദേശിയുമാണ് അദ്ദേഹം. ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ജൂലൈ 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും. ട്വന്റി 20യില്‍ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്. 28 വര്‍ഷമായി ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളില്‍ ജോലിചെയ്തു. അവിടെയെല്ലാം അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യ, യുകെ, തായ്ലന്ഡ്, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, റുവാണ്ട, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.
Source link