ബജറ്റ് വിശകലന ചർച്ച: ക്രെഡിറ്റിനെ ആശ്രയിച്ച് ബിസിനസ് തുടങ്ങരുതെന്ന് പി.ആർ. ശേഷാദ്രി
കൊച്ചി: ബജറ്റ് ചർച്ചകളിൽ സാമ്പത്തികവളർച്ച പലപ്പോഴും കടന്നുവരാറില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ആർ. ശേഷാദ്രി. കേരള മാനേജ്മെന്റ് അസോസിയേഷനും ദ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് നടത്തിയ പോസ്റ്റ് ബജറ്റ് വിശകലന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളിൽ വ്യക്തതയുണ്ടാവുകയും നികുതിപിരിവ് കാര്യക്ഷമമാക്കുകയും വേണം. സ്വർണത്തിനു കസ്റ്റംസ് ഡ്യൂട്ടി ഇളവ് ചെയ്തത് ഉപയോക്താക്കളെ സന്തോഷിപ്പിക്കുമെങ്കിലും സ്വർണ വ്യാപാരികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും. എംഎസ്എംഇ മേഖലയുടെ ശക്തീകരണം, ക്രെഡിറ്റ് ഗാരന്റി, മുദ്ര ലോൺ തുക വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം ജനോപകാരപ്രദമാണ്. എന്നാൽ, മൂലധനമില്ലാതെ ക്രെഡിറ്റിനെ ആശ്രയിച്ച് ബിസിനസ് തുടങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രാപ്തമാക്കണമെന്ന് ദ ഇക്കണോമിക് ടൈംസ് മുൻ എഡിറ്ററും കോളമിസ്റ്റുമായ ടി.കെ. അരുൺ പറഞ്ഞു. കാർഷികമേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണം. കരിമ്പ് കൃഷിയിലടക്കം മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ആനന്ദ് വെങ്കിട്ടരാമൻ, കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ, ദിലീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു.

Source link