മഹേഷ് നാരായണന്റെ മൾടിസ്റ്റാർ ചിത്രം; ഷൂട്ടിങ് അടുത്ത വർഷത്തേക്ക് നീട്ടി
മഹേഷ് നാരായണന്റെ മൾടിസ്റ്റാർ ചിത്രം; ഷൂട്ടിങ് അടുത്ത വർഷത്തേക്ക് നീട്ടി | Mahesh Narayanan’s Most Expensive Film
മഹേഷ് നാരായണന്റെ മൾടിസ്റ്റാർ ചിത്രം; ഷൂട്ടിങ് അടുത്ത വർഷത്തേക്ക് നീട്ടി
മനോരമ ലേഖകൻ
Published: July 24 , 2024 04:26 PM IST
1 minute Read
മമ്മൂട്ടി, മഹേഷ് നാരായണൻ, സുരേഷ് ഗോപി, ഫഹദ് ഫാസിൽ
മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ ഒരുമിച്ചുള്ള ഡേറ്റുകള്‍ കിട്ടാത്തതാണ് കാരണം. അടുത്തവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഫഹദ് ഫാസില്‍ നിര്‍മിക്കാനിരുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യേണ്ടിയിരുന്നത്.
2022ൽ റിലീസ് ചെയ്ത ‘അറിയിപ്പിനു’ ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യാനിരുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളൊന്നു കൂടിയാകും ഈ പ്രോജക്ട്.
English Summary:
Mahesh Narayanan’s Most Expensive Film Featuring Mammootty & Fahadh Faasil Postponed
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-fahadahfaasil mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-maheshnarayanan 280rrl75gbac1451nt65la7coi mo-entertainment-movie-sureshgopi
Source link