WORLD
നേപ്പാൾ വിമാനദുരന്തം: വീണ്ടും ചർച്ചയായി ടേബിൾ ടോപ് റണ്‍വേകൾ, കരിപ്പുർ ദുരന്തം നാലുകൊല്ലം മുൻപ്

കാഠ്മണ്ഡു: നേപ്പാളില്‍ ബുധനാഴ്ച 18 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ടേബിള്‍ ടോപ് റണ്‍വേകളും അവയിലെ അപകടസാധ്യതകളും. ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ് പേര് സൂചിപ്പിക്കുന്നതുപോലെ ടേബിള്‍ ടോപ് റണ്‍വേകള്‍. അതിനാല്‍ത്തന്നെ ഈ റണ്‍വേയുടെ ഒന്നോ അതില്‍ അധികമോ വശത്ത് കുത്തനെ താഴ്ചയുണ്ടാകും. പൈലറ്റിന്റെ ചെറിയൊരു അശ്രദ്ധപോലും വലിയദുരന്തത്തിലേക്ക് വഴിവെക്കുകയും ചെയ്യും.ഇന്ത്യയില്‍ അഞ്ച് വിമാനത്താവളങ്ങള്‍ക്കാണ് ടേബിള്‍ ടോപ് റണ്‍വേകളുള്ളത്. കരിപ്പുര്‍ (കോഴിക്കോട്), മംഗളൂരു, ഷിംല (ഹിമാചല്‍ പ്രദേശ്), ലെങ്പുയി (മിസോറം), പാക്‌യോങ് (സിക്കിം) എന്നിവയാണ് അവ. കോഴിക്കോട് വിമാനത്താവളത്തിനും മംഗളൂരു വിമാനത്താവളത്തിനും മുന്‍കാലങ്ങളിലുണ്ടായ വന്‍ അപകടങ്ങളുടെ കഥ പറയാനുമുണ്ട്.
Source link