പണി ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത്

പണി ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത് | Joju

പണി ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത്

മനോരമ ലേഖിക

Published: July 24 , 2024 12:12 PM IST

1 minute Read

ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ തീയറ്ററുകളിലേക്ക്. അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും  പുറത്തുവിട്ടിട്ടുണ്ട്. നേരത്തേ വൈറലായ പണിയിലെ പ്രണയാര്‍ദ്രമായ സ്റ്റില്ലുകളില്‍നിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ‘ആന്‍ ഐ ഫോര്‍ ആന്‍ ഐ’ അഥവാ ‘കണ്ണിനു കണ്ണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രത്തിലെ നായികാനായകന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്

English Summary:

Pani; Joju George news movie to theaters soon; New poster is out

7rmhshc601rd4u1rlqhkve1umi-list 4f6clo9gpk22p9v0ti4divsas5 mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-jojugeorge


Source link
Exit mobile version