ഒരു പുഷ് അപ്പ് പോലും പറ്റില്ലായിരുന്നു: വർക്കൗട്ടിൽ ഞെട്ടിച്ച് ശാന്തി ബാലചന്ദ്രൻ

ഒരു പുഷ് അപ്പ് പോലും പറ്റില്ലായിരുന്നു: വർക്കൗട്ടിൽ ഞെട്ടിച്ച് ശാന്തി ബാലചന്ദ്രൻ | Actress Shanthi Balachandran’s Transformation

ഒരു പുഷ് അപ്പ് പോലും പറ്റില്ലായിരുന്നു: വർക്കൗട്ടിൽ ഞെട്ടിച്ച് ശാന്തി ബാലചന്ദ്രൻ

മനോരമ ലേഖകൻ

Published: July 24 , 2024 09:52 AM IST

1 minute Read

ശാന്തി ബാലചന്ദ്രൻ

വർക്കൗട്ട് ചെയ്യുന്നതു മൂലം ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ പങ്കുവച്ച വിഡിയോ വൈറലാകുന്നു. മൃദുലവും മെലിഞ്ഞതുമായ ശരീരത്തിൽ നിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തതുകൊണ്ടാണെന്ന് ശാന്തി പറയുന്നു. വ്യത്യസ്തമായ മൂന്ന് വർക്കൗട്ടുകളുടെ വിഡിയോയും നടി പങ്കുവച്ചു.

‘‘വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ, അതിനാൽ ഒരു പുഷ് അപ്പ് പോലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2024-ന്റെ ആദ്യ പകുതി എന്റെ മൃദുലവും മെലിഞ്ഞതുമായ ശരീരത്തിന് ഞാൻ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ കൂടുതൽ കഴിവുണ്ടെന്ന് മനസ്സിലാക്കി തന്നു. അതുകൊണ്ട് ഞാൻ ഇതുവരെ കൈവരിച്ച പുരോഗതിയുടെ ഒരു ചെറിയ ഭാഗം പങ്കുവയ്ക്കുന്നു.

എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ്.’’–ശാന്തിയുടെ വാക്കുകൾ.
2017ൽ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ ശാന്തി. ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയാണ് പ്രധാന മലയാള സിനിമകൾ. ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്ട്.

English Summary:
Actress Shanthi Balachandran’s Transformation: How She Went from Thin to Strong with These Workouts

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 68eb9sld89tgmivu9kseq3r6lt mo-entertainment-movie-santhybalachandran


Source link
Exit mobile version