ഇരട്ട ഓസ്കറിന് വാക്വിൻ ഫീനിക്സ്, ഒപ്പം ലേഡി ഗാഗ; ‘ജോക്കർ 2’ ട്രെയിലർ

ഇരട്ട ഓസ്കറിന് വാക്വിൻ ഫീനിക്സ്, ഒപ്പം ലേഡി ഗാഗ; ‘ജോക്കർ 2’ ട്രെയിലർ | Joker 2 Trailer
ഇരട്ട ഓസ്കറിന് വാക്വിൻ ഫീനിക്സ്, ഒപ്പം ലേഡി ഗാഗ; ‘ജോക്കർ 2’ ട്രെയിലർ
മനോരമ ലേഖകൻ
Published: July 24 , 2024 10:05 AM IST
1 minute Read
ലേഡി ഗാഗ, വാക്വിൻ ഫീനിക്സ്
വാക്വിൻ ഫീനിക്സ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ജോക്കർ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാർലി ക്വിൻ ആയി ലേഡി ഗാഗയെത്തുന്നു. 2019ൽ പുറത്തിറങ്ങിയ ജോക്കറിന്റെ തുടർച്ചയാണ് ഈ സിനിമ. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ഫീനിക്സ് സ്വന്തമാക്കിയിരുന്നു. ഈ സിനിമയിലൂടെ ഇരട്ട ഓസ്കർ സ്വന്തമാക്കാനാണ് ഫീനിക്സ് എത്തുന്നതെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്തം.
ബ്രെൻഡൻ ഗ്ലീസൺ, കാതറിൻ കീനെർ, സാസി ബീറ്റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമാണം വാർണർ ബ്രദേഴ്സ് പിക്ചേഴ്സും ഡിസി സ്റ്റുഡിയോസും ചേർന്നാണ്.
ആർതർ ഫ്ലെക് എന്ന ജോക്കറിന്റെയും ഹാർലി ക്വിന്നിന്റെയും ജയിൽജീവിതവും ഇവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തുടക്കവുമാണ് സിനിമയുടെ പ്രമേയം. ചിത്രം ഒക്ടോബർ നാലിന് റിലീസിനെത്തും.
English Summary:
Joker 2 Trailer: Lady Gaga, Joaquin Phoenix
7rmhshc601rd4u1rlqhkve1umi-list 78c5hsptepf9tbvg8mak9751c4 mo-entertainment-common-hollywood-special mo-entertainment-music-ladygaga f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-joaquin-phoenix
Source link