ASTROLOGY

തൊടുന്നത് പൊന്നാക്കും 6 നക്ഷത്രങ്ങൾ


ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങൾക്ക് പൊതുസ്വഭാവമുണ്ട്. ഇതിൽ ചില നക്ഷത്രക്കാർക്ക് ചില പ്രത്യേകതകൾ കാണുന്നു. ഇത് പൊതുസ്വാഭാവമാണെന്നത് പ്രധാനം. ജനിച്ച സമയവും ജാതകവശാലും ഓരോരുത്തരുടെ നാൾപ്രകാരം വ്യത്യാസം വരുമെങ്കിലും എല്ലാ നക്ഷത്രക്കാർക്കും പൊതുഫലങ്ങൾ ഉണ്ട്. ഇതിൽ നക്ഷത്രങ്ങളുടെ പൊതുസ്വഭാവം അനുസരിച്ച് ചില നക്ഷത്രക്കാർക്ക് ഭാഗ്യം കൂടെയുണ്ടാകും, ഇവർ തൊടുന്നത് പൊന്നാകുമെന്ന് പറയാം. മറ്റു നക്ഷത്രജാതരിലും ഇത്തരക്കാർ കാണുമെങ്കിലും ഈ നക്ഷത്രങ്ങളുടെ പൊതുഫലമാണ് ഇത്.രോഹിണി​ഇതിൽ ആദ്യത്തേതാണ് ശ്രീകൃഷ്ണഭഗവാന്റെ ജന്മനക്ഷത്രമായ രോഹിണി. രോഹിണി ജീവിതത്തിൽ ഉടനീളം ധനികരായിരിയ്ക്കും. പൊതുവേ സൗന്ദര്യമുള്ള ഈ നാളുകാർ ഭാഗ്യമുള്ളവരായിരിയ്ക്കും. 30നും 40നും മധ്യേ ഇവർക്ക് ഏറെ നല്ല സമയമായിരിയ്ക്കും. കുടുംബസുഖം, സന്താനഗുണം, ബന്ധുഗുണം എന്നിവ ഈ സമയത്തുണ്ടാകും. ഇവർ സ്ഥിരചിത്തരായിരിയ്ക്കും. ഏത് ആൾക്കൂട്ടത്തിൽ ചെന്നാലും ഇവർ നേതാവാകും.​​ഉത്രംഉത്രം ഇതിൽ പെടുന്ന അടുത്തതാണ്. ഇത് അയ്യപ്പസ്വാമിയുടെ നാളാണ്. പൊതുവേ ശുഭനക്ഷത്രം എന്നറിയപ്പെടുന്ന ഒന്നാണിത്. എവിടെയും നായകസ്ഥാനം കൈവരിയ്ക്കാൻ കഴിവുള്ള ഈ നക്ഷത്രക്കാർ സമൂഹത്തിൽ ബഹുമാനിയ്ക്കപ്പെടുന്ന നാളുകാർ കൂടിയാണ്. ഇവർ തികഞ്ഞ ശുഭാപ്തി വിശ്വാസികളാണ്. സ്വന്തം വിശ്വാസം ശരിയെന്ന ആത്മവിശ്വാസത്തോടെ തങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് അത് സ്വന്തമാക്കുന്നവരുമാണ്. സ്വന്തം താല്പര്യം സംരക്ഷിയ്ക്കുന്നതിൽ മുൻതൂക്കം നൽകുന്നു. കാര്യഗുണമില്ലാത്തവരോട് ഇവർ അടുപ്പവും കാണിയ്ക്കാറില്ല.പൂരംപൂരം നക്ഷത്രക്കാർ സൗന്ദര്യവും ആജ്ഞാശക്തിയും നിറഞ്ഞവരാണ്. നന്നായി സംസാരിയ്ക്കുന്ന ഇവർ സഹൃദത്വമുള്ളവരുമാണ്. സ്വതന്ത്രബുദ്ധികളാണ്. കലാതാൽപര്യവും ആഡംബര താൽപര്യവുമാണ് ഇവർ നന്നായി സംസാരിയ്ക്കുന്നു. മറ്റുള്ളവർക്ക് കീഴടങ്ങി നിൽക്കുന്നവരല്ല. സഹായമനസ്ഥിതിയുള്ള, പെട്ടെന്ന് മനസലിയുന്ന തരക്കാരാണ് ഇവർ.ഉത്രാടംഉത്രാടം നക്ഷത്രമാണ് അടുത്തത്. ഇവർ വളഞ്ഞ വഴികൾ സ്വീകരിയ്ക്കുന്നവരല്ല. നന്മയുടെ വഴിയേ സഞ്ചരിയ്ക്കുന്ന ഇവർ മറ്റുള്ളവരെ കഴിവതും ഉപദ്രവിയ്ക്കരുതെന്ന ചിന്തയുള്ള, ഇതേ പോലെ പ്രവർത്തിയ്ക്കുന്നവരാണ്. ഈശ്വര ഭക്തിയുള്ള, പങ്കാളിയോട് തികഞ്ഞ വിശ്വസ്തത പുലർത്തുന്ന നക്ഷത്രക്കാരണ് ഇവർ. ഇവർക്ക് 30 വയസ് മുതൽ ഏറെ ഉയർച്ച കാണുന്നു.ഉത്രട്ടാതിഉത്രട്ടാതിയാണ് ഈ ഗണത്തിൽ പെടുന്ന അടുത്ത നക്ഷത്രം. അപ്രിയമായ കാര്യങ്ങൾ പോലും മധുരമായി അവതരിപ്പിയ്ക്കാൻ കഴിവുളളവരാണ് ഈ നാളുകാർ. വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രസ്ഥനം ചെയ്യാൻ കഴിയുന്നവർ. ഏത് മേഖലയിലും ഉള്ള നേതൃത്വപാടവമുള്ളവരാണ് ഇവർ. ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന മനസാണ് ഇവർക്ക്. ശത്രുനീക്കങ്ങൾ ഇവർക്ക് മുൻകൂട്ടി മനസിലാക്കാൻ സാധിയ്ക്കും.രേവതിരേവതി നക്ഷത്രമാണ് അടുത്തത്. ഇവർ ഏറ്റവും ഈശ്വരഭക്തിയുള്ളവരാണ്. ഏറ്റവും നല്ല ശരീരപ്രകൃതിയുള്ളവർ. ആത്മാർത്ഥതയുള്ളവരാകും ഇവർ. നല്ല രീതിയിൽ സംസാരിയ്ക്കാൻ സാധിയ്ക്കുന്നവർ. സ്വതന്ത്ര ജീവിതം നയിക്കുന്ന ഇവർ ആരേയും വക വച്ചു കൊടുത്തില്ലെങ്കിലും ആരേയും വെറുപ്പിയ്ക്കുകയുമില്ല. സ്‌നേഹിയ്ക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മനസുള്ള നക്ഷത്രക്കാരാണ് ഇവർ.


Source link

Related Articles

Back to top button