മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്യുന്നുണ്ടോ ? സത്യമിതാണ് !
മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്യുന്നുണ്ടോ ? സത്യമിതാണ് ! | Manju Warrier and Daughter Meenakshi
മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്യുന്നുണ്ടോ ? സത്യമിതാണ് !
മനോരമ ലേഖകൻ
Published: July 24 , 2024 08:49 AM IST
Updated: July 24, 2024 09:05 AM IST
1 minute Read
മീനാക്ഷി, മഞ്ജു വാരിയർ
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ മഞ്ജു വാരിയരും മകൾ മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തെന്ന വാർത്ത തെറ്റ്. മഞ്ജു വാരിയർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയിൽ മഞ്ജുവിന്റെ പേരില്ല. മുൻനിര മാധ്യമങ്ങളിലടക്കമാണ് ഇതുമായി ബന്ധപ്പെട്ട് തെറ്റായ തരത്തിൽ വാർത്തകൾ വന്നത്.
138 പേരെയാണ് മഞ്ജു വാരിയർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്നത്. ഇതിൽ ഒരാൾ മീനാക്ഷിയാണ്. 3.5 മില്യൻ ഫോളോവേഴ്സും നടിക്കുണ്ട്. അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉള്ള മീനാക്ഷി പിന്തുടരുന്നത് അൻപത്തിയൊന്ന് പേരെയാണ്. നസ്രിയ ഫഹദ്, അപൂർവ ബോസ്, അലീന അൽഫോൻസ് പുത്രൻ, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദൻ, കീർത്തി സുരേഷ് എന്നിവരടക്കമുളളവരെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ ആ ലിസ്റ്റിൽ മഞ്ജു ഇല്ല.
കഴിഞ്ഞ ദിവസമാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. പഠനത്തിൽ മികവു പുലർത്തുന്ന മീനാക്ഷി കലാരംഗത്തും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ റീൽസ് വിഡിയോയിലൂടെയും മറ്റും സജീവമാണ് ഇൗ താരപുത്രി.
English Summary:
Fact Check: Manju Warrier and Daughter Meenakshi’s Instagram Follow Story Debunked
7rmhshc601rd4u1rlqhkve1umi-list mo-news-kerala-personalities-meenakshidileep mo-entertainment-common-malayalammovienews 71d14a570b7f59oae1koc82inl f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier mo-entertainment-common-malayalammovie
Source link