KERALAMLATEST NEWS

ദീർഘവീക്ഷണമുള്ള ബഡ്‌ജറ്റ്

ധനക്കമ്മി കുറയ്‌ക്കുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബഡ്‌ജറ്റ്. ഇടക്കാല ബഡ്‌ജറ്റിലെ 5.1 ശതമാനത്തിൽ നിന്ന് ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതിൽ നിന്ന് സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സർക്കാർ നൽകുന്ന ഊന്നൽ വ്യക്തമാണ്. ഒപ്പം 2025 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ വകയിരുത്തിയത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്നു. ജി.ഡി.പിയുടെ 3.4 ശതമാനമാണിത്.
മൂലധന നേട്ടത്തിൽ നിന്നുള്ള നികുതി വരുമാനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ വിപണിക്ക് പ്രതികൂലമാണ്. ഹ്രസ്വകാല മൂലധന നേട്ടത്തിലെ നികുതി (എസ്.ടി.സി.ജി) നികുതി 15 ശതമാനത്തിൽ നിന്ന് 20 ആക്കിയത് കടുത്ത തീരുമാനമാണ്. ദീർഘകാല നേട്ട (എൽ.ടി.സി.ജി) നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചത് പരിഗണിക്കുമ്പോൾ എൽ.ടി.സി.ജി നികുതി ഇളവ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയാക്കിയത് വളരെ നേരിയതാണ്. ഓഹരി വാങ്ങുന്നവരുടെ കൈകളിൽ നിന്ന് നികുതി ഈടാക്കുന്നതും വിപണിക്ക് പ്രതികൂലമാണ്. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) വ്യാപാരത്തിന് മേൽ ഉയർന്ന നികുതി ചുമത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിപണിയിലെ അമിതമായ ഊഹക്കച്ചവടങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായകമാകും. എയ്ഞ്ചൽ ടാക്‌സ് നിറുത്തലാക്കാനുള്ള ബഡ്‌ജറ്റ് നിർദ്ദേശം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി ഡോ. വി.കെ. വിജയകുമാർ)


Source link

Related Articles

Back to top button