വീണ്ടും സിഗ്നൽ; ട്രക്കിന്റേതെന്ന് സംശയം

അങ്കോള ( ഉത്തര കർണ്ണാടക): കർണ്ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള നാവിക സേനയുടെ പരിശോധനയിൽ പുതിയ സിഗ്നൽ ലഭിച്ചു. സോണാർ സിസ്റ്റം ഉപയോഗിച്ച് വെള്ളത്തിനടിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സിഗ്നൽ ട്രക്കിൽ നിന്നാണെന്ന് സംശയിക്കുന്നു. ഗംഗാവലി നദിയുടെ തീരത്തായി ഏതാണ്ട് 40 മീറ്റർ അകലെ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച അതേ സ്ഥലത്താണ് പുതിയ സിഗ്നൽ. ഇന്ന് രാവിലെതീരത്തെ മണ്ണ് ഡ്രഡ്ജ് ചെയ്തു വിശദമായ പരിശോധന നടത്തുമെന്ന് നാവിക സേന അറിയിച്ചു.


Source link

Exit mobile version