വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു സംഭാവന ലഭിക്കുന്നതിൽ കമല ഹാരിസിനു റിക്കാർഡ്. ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ കമലയുടെ തെരഞ്ഞെടുപ്പുഫണ്ടിലേക്കെത്തിയത് 8.1 കോടി ഡോളറാണ്. യുഎസ് തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ദിവസത്തിനുള്ളിൽ സമാഹരിക്കപ്പെടുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നു ഡെമോക്രാറ്റിക് വൃത്തങ്ങൾ അവകാശപ്പെട്ടു. പാർട്ടി അനുഭാവികളായ 8.88 ലക്ഷം പേരാണ് ഈ തുക നല്‍കിയത്. ഇതിൽ 60 പേരും ആദ്യമായി സംഭാവന നല്‍കുകയായിരുന്നു. ഇതിനു പുറമേ ഭാവിയിൽ 15 കോടി ഡോളർ നാല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു വൻ ഊർജം നല്‍കിയെന്നാണു പറയുന്നത്.
Source link