സ്വകാര്യ സേവനദാതാക്കളുടെ നിരക്കു വര്‍ധന: ബിഎസ്എൻഎല്ലിലേക്ക് വരിക്കാര്‍ കൂടുന്നു
കോഴിക്കോട്: സ്വകാര്യ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിച്ച് 17 ദിവസത്തിനിടെ സംസ്ഥാനത്ത് മൊബൈല്‍ കണക്ഷനില്‍ ബിഎസ്എന്‍എല്ലിന് 90 ശതമാനം വര്‍ധന. കേരളത്തിലാണു കൂടുതല്‍ വരിക്കാര്‍ സ്വകാര്യ സേവനദാതാക്കളെ വിട്ട് ബിഎസ്എന്എല്ലിലെത്തിയത്. ജൂണില്‍ 34,637 പേര് പോര്‍ട്ട് ചെയ്തു. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നുമുതല്‍ 17 വരെ 35,497 പേര് ബിഎസ്എന്‍എല്ലില്‍ എത്തി. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഡിസംബറിനകം ഒരു ലക്ഷം ടവര്‍ സ്ഥാപിച്ച് ഗ്രാമ-നഗരങ്ങളില്‍ 4ജി സേവനം എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. മലപ്പുറം ജില്ലയാണ് പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ മുന്നില്‍-1,756 പേര്. രണ്ടാമത് കോഴിക്കോട്. 932 വരിക്കാര്‍. ഡിസംബറിനകം ഒരു ലക്ഷം ടവര്‍ സ്ഥാപിക്കുന്നതോടെ ബിഎസ്എന്‍എലിന് രാജ്യവ്യാപകമായി കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനാവും. 4 ജി സേവനങ്ങള്‍ക്കായി സ്ഥാപിക്കുന്ന ശൃംഖല ഉപയോഗിച്ചുതന്നെ 5 ജിയിലേക്ക് മാറാന്‍ കഴിയുമെന്നതിനാല്‍ അതിവേഗ ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കി ബിഎസ്എന്‍എല്‍ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താന്‍ സാധ്യത തെളിയുകയാണ്.

Source link