Site icon onlinekeralanews.com

ഇസ്രായേലിന് വമ്പൻ പിഴ ചുമത്തി ഫിഫ


നടപടി പലസ്‌തീന്റെ പരാതിയിൽസൂറിച്ച് : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനും വംശീയാധിക്ഷേപത്തിനും ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് (ഐ.എഫ്.എ)​ ഭീമമായ പിഴ ചുമത്തി അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ. 1,​50,​000 സ്വിസ് ഫ്രാങ്ക് (ഏകദേശം 1 കോടി 76 ലക്ഷം രൂപ)​ ആണ് ഫിഫ ഐ.എഫ്.എയ്‌ക്ക് പിഴവിധിച്ചത്. പലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ പരാതി അന്വേഷിച്ചാണ് ഫിഫ ഐ.എഫ്.എയ്‌ക്ക് പിഴവിധിച്ചത്.പിഴ കൂടാതെ ഇസ്രായേൽ ദേശീയ ടീമിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ വിവേചന വിരുദ്ധ ബാനർ സ്റ്റേഡിയത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രചരിപ്പിക്കുകയും വേണം. എന്നാൽ വെസ്റ്റ് ബാങ്കിൽ ഫുട്ബോൾ ക്ലബുകളെ അനുവദിച്ചതിന് ഇസ്രായേലിനെ ഫിഫയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന പലസ്‌തീന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.


Source link

Exit mobile version