നയൻതാരയ്‌ക്കൊപ്പമുള്ള നടൻ ആര്?; ചിത്രം വൈറൽ | Nayanthara Kavin
നയൻതാരയ്ക്കൊപ്പമുള്ള നടൻ ആര്?; ചിത്രം വൈറൽ
മനോരമ ലേഖകൻ
Published: July 23 , 2024 03:58 PM IST
1 minute Read
നയൻതാരയ്‌ക്കൊപ്പം കവിൻ
നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. പെട്ടെന്ന് കാണുമ്പോള്‍ ഭർത്താവ് വിഘ്‌നേശ് ആണെന്ന് തോന്നുമെങ്കിലും വിഘ്‌നേശ് അല്ല ഈ ചിത്രത്തില്‍ നടിക്കൊപ്പമുള്ളത്. ചിത്രത്തില്‍ നയന്‍താരയുടെ കൂടെയുള്ളത് നടന്‍ കവിന്‍ ആണ്. കവിന്റെ പേജിലും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
നയന്‍താരയും കവിനും പുതിയ ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം എന്നാണ് സൂചനകള്‍. ലോകേഷ് കനകരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്റെ ചിത്രത്തിലാകും ഇവര്‍ ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ദാദ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കവിന്‍. ഈ വർഷം സ്റ്റാർ എന്നൊരു ചിത്രവും കവിന്റേതായി റിലീസിനെത്തിയിരുന്നു.
അതേസമയം, ഈ വർഷം കൈനിറയെ സിനിമകളാണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്നത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘മൂക്കുത്തി അമ്മന്‍’ സിനിമയുടെ രണ്ടാം ഭാഗമാണ് ചിത്രീകരണം ആരംഭിക്കുന്ന നടിയുടെ പുതിയ പ്രോജക്ട്.
English Summary:
Nayanthara and Kavin share a romantic first glimpse of their next film together
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara 1psnv2f2kjfqgkjthombq57gl4
Source link