KERALAMLATEST NEWS
മാസപ്പടി: ഹർജികൾ ഒന്നിച്ച് പരിഗണിക്കും
കൊച്ചി: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദംകേൾക്കും. ഗിരീഷ് മരിച്ചതിനാൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് നടപടികൾ തുടരുന്നത്.
സമാന ആവശ്യവുമായി മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജിക്കൊപ്പമാണ് ഇതും പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. വിജിലൻസ് അന്വേഷണാവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനാലാണ് ഗിരീഷ് ബാബു റിവിഷൻ ഹർജി നൽകിയത്.
തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയതിനാലാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നതടക്കമുള്ള കണ്ടെത്തലുകളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നത്.
Source link