ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂലൈ 23, 2024


തൊഴിൽ രംഗത്ത് അതീവ ജാഗ്രത പാലിക്കേണ്ട കൂറുകാരുണ്ട്. ചിലർക്ക് ഇന്ന് മത – സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. ബിസിനസിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയുന്ന രാശിക്കാരുണ്ട്. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം സമയത്ത് പരിഹരിക്കാനും സാധിക്കും. ചില രാശിയിലെ പ്രണയിതാക്കൾക്ക് അത്ര അനുകൂലമല്ല ഇന്നേ ദിവസം. ചിലർക്ക് ഇന്ന് ചെലവുകൾ വർധിക്കും. വസ്തു ഇടപാടുകൾ നടത്തുന്നവർ ജാഗ്രതയോടെ മുമ്പോട്ട് പോകണം. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും എന്നറിയാൻ വായിക്കുക നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങി സന്തോഷം തിരികെ വരും. കുടുംബത്തിൽ ഇതുമൂലം സന്തോഷം നിലനിൽക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും ആയി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. ചില സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സർക്കാർ ജോലിക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ട ദിവസമാണ്. ഇന്ന് മേലുദ്യോഗസ്ഥരിൽ നിന്ന് ചില തടസ്സങ്ങൾ നേരിടാനിടയുണ്ട്. കുടുംബത്തിൽ സമാധാനം വർധിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢപ്പെടും. കുടുംബത്തിൽ ചില മംഗളകരമായ കർമ്മങ്ങൾ നടക്കാൻ പോകുന്നു. ഇതിനാൽ എല്ലാവരും തിരക്കിലാക്കാനുമിടയുണ്ട്. ബിസിനസിൽ നേട്ടമുണ്ടാക്കാൻ കഠിനാധ്വാനം കൂടുതൽ വേണം. എങ്കിൽ മാത്രമേ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയുള്ളൂ.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)തൊഴിൽ സ്ഥലത്തെ നിങ്ങളുടെ സംഭാവനയ്ക്ക് തക്കതായ ഫലം ലഭിക്കും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ശമ്പള വർധനവും പ്രതീക്ഷിക്കാവുന്നതാണ്. സംസാരത്തിൽ മാധുര്യം നിലനിർത്താൻ ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. എന്നാൽ പിതാവിന്റെ ഇടപെടലിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. പങ്കാളിയെ സർപ്രൈസ് ചെയ്യാൻ എന്തെങ്കിലും പ്രത്യേകമായി കരുതാം.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കുടുംബത്തിൽ ഇന്ന് സന്തോഷകരമായ അന്തരീക്ഷമായിരിക്കും. ബിസിനസ് മെച്ചപ്പെടുത്താനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. ഇന്ന് കർക്കടകം രാശിക്കാർക്ക് തിരക്കേറിയ ദിവസമാകാനിടയുണ്ട്. ജോലിസ്ഥലത്ത് തിരക്കേറിയ അന്തരീക്ഷമായിരിക്കും. എന്നാൽ തിരക്കുകൾക്കിടയിലും സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തും. സുപ്രധാന നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അതിന് അനുകൂലമായ ദിവസമാണ്.​​ചിങ്ങം (മകം, പൂരം, ഉത്രം ¼)വിദ്യാർത്ഥികൾക്ക് സമ്മർദ്ദം നിറഞ്ഞ ദിവസമാകാനിടയുണ്ട്. പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് തടസ്സങ്ങൾ നേരിടാം. സഹോദരങ്ങളുടെ ചില പ്രശ്നങ്ങൾ പരിഹർക്കുന്നതിന് മുൻകൈ എടുക്കേണ്ടി വരും. ഇന്ന് കുടുംബ ചെലവുകൾ വർധിക്കാനിടയുണ്ട്. നിങ്ങളുടെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക. ഇന്ന് വായ്പ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, ഇല്ലെങ്കിൽ ഇത് തിരിച്ചടയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിടാം. പ്രണയ ജീവിതം അത്ര അനുകൂലമായിരിക്കില്ല.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാകും. ആരെയും ആകർഷിക്കുന്ന നിങ്ങളുടെ സ്വഭാവം മൂലം ആളുകൾ നിങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉയർന്നുവരാനിടയുണ്ട്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് അതിന്റെ നിയമ വശങ്ങളും രേഖകളുമെല്ലാം വിശദമായി പരിശോധിച്ചുറപ്പിക്കുക. വ്യാപാര രംഗത്ത് പെട്ടന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചില ജോലികൾ വിജയകരമാകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ഉണ്ടാകും.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഇവരുടെ ചില പഴയ ആരോഗ്യ പ്രശ്നങ്ങൾ തലപൊക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. ചില ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാൽ ആർക്കെങ്കിലും കടം നൽകുന്നത് ഒഴിവാക്കുക, കാരണം ഈ തുക തിരികെ ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ബന്ധുമിത്രാദികളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. തൊഴിൽ രംഗത്തും വിജയമുണ്ടാകും. മതപരമായ ചടങ്ങുകളുടെ ഭാഗമാകും. ഇത് നിങ്ങളുടെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്യും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. മേലുദ്യോഗസ്ഥരുടെ നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നത് നല്ലതാണ്. സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ചിലരെ കാണേണ്ടി വന്നേക്കാം. വിവാഹം, പേരിടൽ ചടങ്ങ് തുടങ്ങിയ മംഗളകരമായ പരിപാടികളിൽ ഇന്ന് സായാഹ്ന സമയം ചെലവഴിക്കും.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)ബിസിനസ് ചെയ്യുന്നവർ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ദിവസമാണ്. കാരണം എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്തിയേക്കാം. അലസത ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് ദിവസം നല്ലതാണ്. പ്രണയ പങ്കാളിക്കൊപ്പം സമയം ചെലവിടും. ദാമ്പത്യ പങ്കാളിയുമായി യാത്രയ്ക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ അനുഗ്രഹവും പിന്തുണയും ഉണ്ടാകും.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പ്രതികൂല സാഹചര്യങ്ങളിൽ പോലും ഉചിതമായ തീരുമാനനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഭിനന്ദനാർഹമാണ്. ഇത് നിങ്ങളുടെ ഭാവി പദ്ധതികൾ കൂടുതൽ സുഗമമാക്കും. ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഉദോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. വൈകുന്നേരം ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റം സംബന്ധിച്ച് വാർത്തകൾ ലഭിക്കാനിടയുണ്ട്. പ്രണയ ജീവിതത്തിൽ മാധുര്യം അനുഭവപ്പെടും. ജീവിത പങ്കാളിയുമായി യാത്ര പോകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ഉണ്ടാകും. പാർട്ട് ടൈം ജോലിക്കായി ശ്രമിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് പണം ചെലവഴിക്കാനിടയുണ്ട്.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനാകും. ഇത് അവരുടെ മികച്ച ഭാവിയിലേക്ക് വഴി തുറക്കും. തൊഴിലിടത്തിൽ മിത്രങ്ങളായി കണ്ടിരുന്നവർ ശത്രുക്കളാകാനിടയുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ശത്രുക്കൾ ശക്തമായി നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവിടരുത്. ഒരു സ്ത്രീ സുഹൃത്ത് വഴി അപൂർണമായ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.


Source link

Related Articles

Back to top button