മ​​ല​​യാ​​ള ശ്രീ


പാ​​രീ​​സ്: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി​​യി​​ലെ മ​​ല​​യാ​​ള​​ശ്രീ​​യാ​​യ പി.​​ആ​​ർ. ശ്രീ​​ജേ​​ഷ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​നു​​ശേ​​ഷം ക​​ളി​​ക്ക​​ളം വി​​ടു​​മെ​​ന്ന് ശ്രീ​​ജേ​​ഷ് വ്യ​​ക്ത​​മാ​​ക്കി. സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ​​യാ​​ണ് കൊ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ ശ്രീ​​ജേ​​ഷ് ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ അ​​റി​​യി​​ച്ച​​ത്. ത​​ന്‍റെ അ​​വ​​സാ​​ന ഡാ​​ൻ​​സ് പാ​​രീ​​സി​​ൽ അ​​ര​​ങ്ങേ​​റും, തി​​ക​​ഞ്ഞ സം​​തൃ​​പ്തി​​യോ​​ടെ​​യാ​​ണ് പ​​ടി​​യി​​റ​​ക്കം – മ​​ല​​യാ​​ളി​​താ​​രം കു​​റി​​ച്ചു. ഇ​​ക്കാ​​ല​​മ​​ത്ര​​യും ഒ​​പ്പം​​നി​​ന്ന ഹോ​​ക്കി ഇ​​ന്ത്യ​​ക്കും സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്കും ന​​ന്ദി​​യ​​ർ​​പ്പി​​ക്കാ​​നും ശ്രീ​​ജേ​​ഷ് മ​​റ​​ന്നി​​ല്ല. കു​​ടും​​ബ​​ത്തി​​ന്‍റെ​​യും സ​​ഹ​​താ​​ര​​ങ്ങ​​ളു​​ടെ​​യും പ​​രി​​ശീ​​ല​​ക​​രു​​ടെ​​യും സ്നേ​​ഹ​​വും പി​​ന്തു​​ണ​​യു​​മാ​​ണ് ത​​ന്നെ ഇ​​വി​​ടെ​​വ​​രെ എ​​ത്തി​​ച്ച​​തെ​​ന്നും ശ്രീ​​ജേ​​ഷ് വ്യ​​ക്ത​​മാ​​ക്കി. ലോ​​ക ഹോ​​ക്കി​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഗോ​​ൾ​​കീ​​പ്പ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ താ​​ര​​മാ​​ണ് ശ്രീ​​ജേ​​ഷ്. 18 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​ർ മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ പി.​​ആ​​ർ. ശ്രീ​​ജേ​​ഷ് 18 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റി​​നാ​​ണ് 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സോ​​ടെ വി​​രാ​​മ​​മി​​ടു​​ന്ന​​ത്. 328 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ശ്രീ​​ജേ​​ഷ് ഇ​​ന്ത്യ​​ൻ ഗോ​​ൾ​​വ​​ല കാ​​ത്തു. മൂ​​ന്ന് ഒ​​ളി​​ന്പി​​ക്സ്, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്, ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി​​യ പോ​​രാ​​ട്ട​​വേ​​ദി​​ക​​ളി​​ലെ​​ല്ലാം ദേ​​ശീ​​യ ടീ​​മി​​ന്‍റെ കാ​​വ​​ലാ​​ളാ​​യി. ഇ​​ന്ത്യ​​ക്കൊ​​പ്പം ശ്രീ​​ജേ​​ഷ് ഇ​​റ​​ങ്ങു​​ന്ന നാ​​ലാം ഒ​​ളി​​ന്പി​​ക്സി​​നാ​​ണ് ഈ ​​മാ​​സം 26 മു​​ത​​ൽ പാ​​രീ​​സി​​ൽ കൊ​​ടി​​യേ​​റു​​ന്ന​​ത്. 2021ൽ ​​രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത കാ​​യി​​ക ബ​​ഹു​​മ​​തി​​യാ​​യ ഖേ​​ൽ ര​​ത്ന പു​​ര​​സ്കാ​​രം ല​​ഭി​​ച്ചു. 2022ൽ ​​ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച കാ​​യി​​ക താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ശ്രീ​​ജേ​​ഷ്. 2020 ടോ​​ക്കി​​യൊ വെ​​ങ്ക​​ലം ത​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും അ​​വി​​സ്മ​​ര​​ണീ​​യ മു​​ഹൂ​​ർ​​ത്തം 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം വെ​​ങ്ക​​ല​​ം നേടിയതാണെന്ന് ശ്രീ​​ജേ​​ഷ്. ടോ​​ക്കി​​യോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര വെ​​ങ്ക​​ല​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത് ഗോ​​ൾ​​വ​​ല​​യ്ക്കു മു​​ന്നി​​ൽ ശ്രീ​​ജേ​​ഷ് ന​​ട​​ത്തി​​യ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു. 2006 സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ശ്രീ​​ജേ​​ഷ് രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. 2014ൽ ​​ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണം, 2018 ഏ​​ഷ്യാ​​ഡ് വെ​​ങ്ക​​ലം, 2018 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി സ്വ​​ർ​​ണം, 2019 എ​​ഫ്ഐ​​എ​​ച്ച് സീ​​രീ​​സ് ഫൈ​​ന​​ൽ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് തു​​ട​​ങ്ങി​​യ നേ​​ട്ട​​ങ്ങ​​ളെ​​ല്ലാം ഇ​​ന്ത്യ​​ക്കൊ​​പ്പം സ്വ​​ന്ത​​മാ​​ക്കി. 2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ വെ​​ള്ളി നേ​​ടി​​യ​​തി​​ൽ നി​​ർ​​ണാ​​യ പ​​ങ്കു​​വ​​ഹി​​ച്ച​​തും ശ്രീ​​ജേ​​ഷാ​​യി​​രു​​ന്നു. പ​​ശു​​വി​​നെ വി​​റ്റ് ഹോ​​ക്കി കി​​റ്റ് വാ​​ങ്ങി ജി.​​വി. രാ​​ജ സ്പോ​​ർ​​ട്സ് സ്കൂ​​ളി​​ലൂ​​ടെ കാ​​യി​​കരം​​ഗ​​ത്തേ​​ക്ക് എ​​ത്തി​​യ​​തും മ​​ല​​യാ​​ളി ഒ​​ളി​​ന്പ്യ​​ൻ ഓ​​ർ​​മി​​ച്ചു. അ​​ച്ഛ​​ൻ പ​​ശു​​വി​​നെ വി​​റ്റാ​​ണ് ത​​നി​​ക്ക് ആ​​ദ്യ​​മാ​​യി ഒ​​രു ഹോ​​ക്കി കി​​റ്റ് വാ​​ങ്ങി​​ത്ത​​ന്ന​​തെ​​ന്ന് ശ്രീ​​ജേ​​ഷ് വെ​​ളി​​പ്പെ​​ടു​​ത്തി. അ​​ച്ഛ​​ന്‍റെ ആ ​​ത്യാ​​ഗം ത​​നി​​ക്കു​​ള്ളി​​ൽ ഒ​​രു അ​​ഗ്നി​​യാ​​ണ് പ​​ട​​ർ​​ത്തി​​യ​​തെ​​ന്നും ത​​ന്‍റെ സ്വ​​പ്നം വ​​ലു​​താ​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​തെ​​ന്നും ശ്രീ​​ജേ​​ഷ് കു​​റി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്കുള്ള ക​​ന്നി വി​​ദേ​​ശപ​​ര്യ​​ട​​നം ആ​​കാം​​ക്ഷ​​യു​​ടെ കൊ​​ടു​​മു​​ടി​​യി​​ലാ​​യി​​രു​​ന്നു. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് ആ​​ദ്യം അം​​ഗീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും അ​​ത് ക​​രി​​യ​​റി​​ലെ ടേ​​ണിം​​ഗ് പോ​​യി​​ന്‍റാ​​യി​​ മാ​​റി​​യെ​​ന്നും ശ്രീ​​ജേ​​ഷ് ഓ​​ർ​​മി​​ച്ചു. ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ലും ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലും പാ​​ക്കി​​സ്ഥാ​​നെ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി കി​​രീ​​ടം നേ​​ടി​​യ​​തി​​ന്‍റെ തു​​ടി​​ക്കു​​ന്ന ഓ​​ർ​​മ​​ക​​ളും ശ്രീ​​ജേ​​ഷ് പ​​ങ്കു​​വ​​ച്ചു. ശ്രീ​​ജേ​​ഷ് മെ​​ഡ​​ൽ 2020 ഒ​​ളി​​ന്പി​​ക്സ് വെ​​ങ്ക​​ലം 2014 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണം 2022 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണം 2018 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വെ​​ങ്ക​​ലം 2013 ഏ​​ഷ്യ ക​​പ്പ് വെ​​ങ്ക​​ലം 2016 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി വെ​​ള്ളി 2018 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി വെ​​ള്ളി 2014 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് വെ​​ള്ളി 2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് വെ​​ള്ളി


Source link

Exit mobile version