ഐസിഎൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലും യുഎഇയിലുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐസിഎൽ ഗ്രൂപ്പ് ദുബായിൽ ‘ഐസിഎൽ മറൈൻ ടൂറിസം’ എന്ന പുതിയ സംരംഭം ആരംഭിച്ചു. യുഎഇ ഭരണകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ നുഐമിയും ഐസിഎൽ ഗ്രൂപ്പ് സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണർ ഓഫ് ഇന്ത്യയും ലാറ്റിനമേരിക്കൻ – കരീബിയൻ രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസഡറുമായ അഡ്വ. കെ.ജി. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ദുബായ് ദേര അൽ സീഫ് വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഐസിഎൽ സിഇഒ ഉമാ അനിൽകുമാർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത്.എ.മേനോൻ എന്നിവർ പ്രസംഗിച്ചു. ദുബായിൽ ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസർട്ട് സഫാരിയും മറൈൻ ടൂറിസത്തിൽ ഏറ്റവും വലിയ ബോട്ട് ക്രൂയിസും ഐസിഎൽ ഗ്രൂപ്പിന്റേതാണ്. യുഎഇയിലെ ടൂറിസം മേഖലകളിലെ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അഡ്വ. കെ. ജി. അനിൽകുമാർ പറഞ്ഞു.

Source link