WORLD

ഹ​മാ​സ് ത​ട​ങ്ക​ലി​ൽ ര​ണ്ട് ഇ​സ്രേ​ലി ബ​ന്ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു


ജ​​​റൂ​​​സ​​​ലെം: ഹ​​​മാ​​​സ് ത​​​ട​​​ങ്ക​​​ലി​​​ൽ ര​​​ണ്ട് ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ൾ മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ല​​​ക്സ് ഡാ​​​ൻ​​​സി​​​ഗ് (76), യാ​​​ഗേ​​​വ് ബു​​​ക്‌ഷ്താ​​​ബ് (35) എ​​​ന്നി​​​വ​​​രാ​​​ണു ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രി​​​ലൊ​​​രാ​​​ൾ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യം അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. 2023 ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​ന് കി​​​ബു​​​ട്സ് നി​​​റി​​​മി​​​ൽ​​​നി​​​ന്നാ​​ണ് ​യാ​​​ഗേ​​​വ് ബു​​​ക്‌ഷ്താ​​​ബി​​​നെ ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം ഭാ​​​ര്യ റി​​​മോ​​​ണ്‍ കി​​​ർ​​​ഷ്തി​​​നെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, റി​​​മോ​​​ണി​​​നെ ന​​​വം​​​ബ​​​ർ 28നു ​​​മോ​​​ചി​​​പ്പി​​​ച്ചു. കി​​​ബു​​​ട്സ് നി​​​ർ ഓ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​ല​​​ക്സ് ഡാ​​​ൻ​​​സി​​​ഗി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ര​​​ണ്ടു ബ​​​ന്ദി​​​ക​​​ളി​​​ലൊ​​​രാ​​​ൾ പ​​​ട്ടി​​​ണി​​​മൂ​​​ല​​​മാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന് ഹ​​​മാ​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ര​​ണ്ടാ​​യി​​ര​​ത്തി​​ലേ​​റെ ഇ​​സ്രേ​​ലി സൈ​​നി​​ക​​രെ സം​​ബ​​ന്ധി​​ച്ചു​​ള്ള സു​​പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ൾ ഹ​​മാ​​സ് തീ​വ്ര​വാ​ദി​ക​ൾ ശേ​​ഖ​​രി​​ച്ചു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്നു. സൈ​​നി​​ക​​രു​​ടെ പേ​​ര്, ഫോ​​ണ്‍ ന​​ന്പ​​റു​​ക​​ൾ, ബാ​​ങ്ക് വി​​വ​​ര​​ങ്ങ​​ൾ, ലൈ​​സ​​ൻ​​സ് വി​വ​ര​ങ്ങ​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഹ​​മാ​​സ് ശേ​​ഖ​​രി​​ച്ച​​ത്.


Source link

Related Articles

Back to top button