CINEMA

സത്യത്തിൽ നിങ്ങളേതാ ടീംസ്? കലക്കൻ കോംബോ ആയി സുരാജും ആസിഫും; അഡിയോസ് അമിഗോ ട്രെയിലർ

സത്യത്തിൽ നിങ്ങളേതാ ടീംസ്? കലക്കൻ കോംബോ ആയി സുരാജും ആസിഫും; അഡിയോസ് അമിഗോ ട്രെയിലർ | Adios Amigo Trailer | Asif Ali | Suraj Venjaramood

സത്യത്തിൽ നിങ്ങളേതാ ടീംസ്? കലക്കൻ കോംബോ ആയി സുരാജും ആസിഫും; അഡിയോസ് അമിഗോ ട്രെയിലർ

മനോരമ ലേഖകൻ

Published: July 22 , 2024 06:52 PM IST

1 minute Read

ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഡിയോസ് അമിഗോയുടെ ട്രെയിലർ പുറത്തിറങ്ങി. സുരാജിന്റെയും ആസിഫിന്റെയും രസികൻ കോംബോയാണ് ട്രെയിലറിൽ നിറയുന്നത്. ഇരുവരും വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം ഫൺ എന്റർടെയ്നർ ആകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്‌, നവാഗതനായ നഹാസ് നാസറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തങ്കത്തിന്റേതാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 2ന്  സെൻട്രൽ പിക്ചേഴ്‌സ് തിയറ്ററുകളിൽ എത്തിക്കും. 

ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിർ – നിഷാദ് യൂസഫ്, സംഗീതം – ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന – വിനായക് ശശികുമാർ, മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് മിക്സിങ് – വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ – പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ – ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്,  സ്റ്റിൽ ഫോട്ടോഗ്രാഫി – രാജേഷ് നടരാജൻ, പോസ്റ്റർസ്‌ – ഓൾഡ്മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ. 

English Summary:
Asif Ali, Suraj Venjaramoodu starring bew film Adios Amigo trailer released

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu mo-entertainment-common-malayalammovienews mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ganapathi-actor 77j5vu7l24hn435351iraec5c1 mo-entertainment-common-teasertrailer


Source link

Related Articles

Back to top button