ആ ബൈക്ക് സ്റ്റണ്ട് ആദ്യം ചെയ്തത് രാജമൗലി, പിന്നീട് രാം ചരൺ

ആ ബൈക്ക് സ്റ്റണ്ട് ആദ്യം ചെയ്തത് രാജമൗലി, പിന്നീട് രാം ചരൺ | Modern Masters SS Rajamouli
ആ ബൈക്ക് സ്റ്റണ്ട് ആദ്യം ചെയ്തത് രാജമൗലി, പിന്നീട് രാം ചരൺ
മനോരമ ലേഖകൻ
Published: July 22 , 2024 02:03 PM IST
1 minute Read
എസ്.എസ്. രാജമൗലി, രാം ചരൺ
എസ്.എസ്. രാജമൗലിയുടെ ജീവിതവും സിനിമാ യാത്രയും ബന്ധപ്പെടുത്തി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററിയുടെ പേര് ‘മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ്. രാജമൗലി എന്നാണ്.
തന്റെ സിനിമയുടെ ഷോട്ട് മികച്ചതാക്കാൻ ഏതറ്റം വരെയും പോകുന്ന രാജമൗലിയെ ഈ ട്രെയിലറിലൂടെ കാണാം. പല സിനിമകളിലെയും അപകടം നിറഞ്ഞ സാഹസിക രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്തത് രാജമൗലി നേരിട്ടായിരുന്നു. മഗധീരയിലെ രാം ചരണിന്റെ ബൈക്ക് സ്റ്റണ്ടിനായി രാജമൗലിയാണ് സ്വന്തമായി റിഹേഴ്സൽ ചെയ്ത് കാണിച്ചുകൊടുത്തത്.
അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, ജൂനിയർ എൻടിആർ, റാം ചരൺ, റാണ ദഗ്ഗുബതി എന്നിവർ രാജമൗലിയ്ക്കൊപ്പമുള്ള അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുന്നു.
ഒരു മണിക്കൂറും 14 മിനിറ്റുമാണ് ‘മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി’ ഡോക്യുമെന്ററിയുടെ ദൈർഘ്യം.
English Summary:
‘Modern Masters’ trailer: SS Rajamouli is ‘a slave to his story’ in his documentary
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-ss-rajamouli 1nqb466chjka1pf8jbbnrh3vkp f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link