ആശ്രയം സാഹിത്യ പുരസ്കാരം ജി.ആർ ഇന്ദുഗോപന്

തിരുവനന്തപുരം; ചെന്നൈ മലയാളികളുടെ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ ആശ്രയത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് നോവലിസ്റ്റ് ജി.ആർ ഇന്ദുഗോപൻ അർഹനായി. 25000 രൂപയും, ജോഷി പേരാമ്പ്ര രൂപകൽപന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഓഗസ്റ്റ് 11 ന് ചെന്നൈ മറീന ബീച്ച് വിവേകാനന്ദ ക്യാമ്പസ് ഹൗസിൽ സുഗതകുമാരിയുടെ നവതി വർഷ സ്മരണയിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസിൽ പുരസ്കാരം പ്രമോദ് നാരായൺ എം എൽ.എ സമ്മാനിക്കും. .ഡോ. പി.കെ.രാജശേഖരൻ ചെയർമാനും ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ബിന്ദു വേണുഗോപാൽ, പി.കെ.രാമചന്ദ്രൻ, എം.കെ.ജനാർദ്ദനൻ,പി.എ.സുരേഷ് കുമാർ,എസ്.സന്തോഷ് കുമാർ , കെ.ഡി.സന്തോഷ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.


Source link

Exit mobile version