KERALAMLATEST NEWS

24,000 കോടിയുടെ പാക്കേജ് വേണം

ന്യൂഡൽഹി: കേരളത്തിന് 24,000 കോടിയുടെ സാമ്പത്തിക പാക്കേജും, ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്ര്യൂട്ടിന് ബി.എസ്.എൽ 3 പദവിയും നൽകണമെന്ന് അഡ്വ. പി. സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു. ഇന്നലെ സർവകക്ഷി യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കണം. സംസ്ഥാനങ്ങളുമായി ആലോചിച്ച് വികേന്ദ്രീകൃത പരീക്ഷാസംവിധാനം ഏർപ്പെടുത്തണം. തീവണ്ടി അപകടങ്ങൾ ആവർത്തിക്കുമ്പോഴും കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ജമ്മുകാശ്‌മീരിലെ തന്ത്രപ്രധാന സുരക്ഷാ മേഖലകളിലെ ഭീകരാക്രമണങ്ങൾ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു.


Source link

Related Articles

Back to top button