CINEMA

‘ആര്‍ഡിഎക്​സ്’ സംവിധായകനെതിരെ നിര്‍മാതാക്കള്‍; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യം

‘ആര്‍ഡിഎക്​സ്’ സംവിധായകനെതിരെ നിര്‍മാതാക്കള്‍; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യം | RDX Director Case

‘ആര്‍ഡിഎക്​സ്’ സംവിധായകനെതിരെ നിര്‍മാതാക്കള്‍; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യം

മനോരമ ലേഖകൻ

Published: July 22 , 2024 10:43 AM IST

1 minute Read

നഹാസ് ഹിദായത്ത്

ആർഡിഎക്സ് സിനിമയുടെ സംവിധായകനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചത്. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു.
കരാർ ലംഘനം ആരോപിച്ചാണ് ആർ.ഡി.എക്സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിനെതിരെ നിർമ്മാതാവ് സോഫിയ പോളും നിർമ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ. രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉണ്ടായിരുന്നു. കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്‌ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടർന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം. 

ഹർജിയിൽ ഓഗസ്റ്റ് ആറിന് ഹാജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമൻസ് അയച്ചു. സമൻസ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു. നേരത്തെ സിനിമയ്ക്കായി 6 കോടി രൂപ മുതൽമുടക്കിയിട്ടും കരാർ പ്രകാരമുള്ള ലാഭവിഹിതവും, കണക്കും നൽകിയില്ലെന്ന് ആരോപിച്ച് സോഫിയ പോളിനെതിരെ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പൊലീസിൽ പരാതി നൽകിയിരുന്നു.

English Summary:
RDX Movie Controversy: Producers Demand Compensation, Court Summons Director Nahas

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-sophia-paul f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-rdx 695d8d7j16gob6265i4c1athno


Source link

Related Articles

Back to top button