KERALAMLATEST NEWS
അർജുനെ കണ്ടെത്താൻ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ഉത്തര കന്നഡ ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളിയായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ സുപ്രീംകോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട ഹർജി ഇന്നലെ പരിഗണിച്ചില്ല. ഇന്നു പരിഗണിച്ചേക്കും. മലയാളി അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ കെ.ആർ, സുപ്രീംകോടതി അഭിഭാഷകനായ ബിജു പി.രാമൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്. സംഭവം നടന്ന് മൂന്നാംദിവസം, കേരള സർക്കാരിന്റെ ഇടപെടലിന് പിന്നാലെ മാത്രമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് ഹർജി കുറ്റപ്പെടുത്തുന്നു. കാര്യക്ഷമമായ കർമ്മപദ്ധതി രൂപീകരിച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Source link