KERALAMLATEST NEWS

ആദ്യ രണ്ടുദിവസത്തെ വീഴ്ച രക്ഷാദൗത്യം തകിടംമറിച്ചു

അങ്കോള (ഉത്തര കർണാടക):ഷിരൂർ മലഞ്ചെരുവിനും ഗംഗാവലി നദിയുടെ ഇടയിലുമായി ദേശീയപാതയെ വിഴുങ്ങിയ മണ്ണിടിച്ചിലിനെ നിസാരമായി കണ്ട്, ജില്ലാ ഭരണകൂടം രണ്ടു ദിവസം കാട്ടിയ അലംഭാവമാണ് അർജുനെ രക്ഷിക്കാനുള്ള ദൗത്യം തകിടം മറിച്ചത്. സംഭവം നടന്ന് അഞ്ചാം ദിവസമായ ശനിയാഴ്ചയും

ആറാം ദിവസമായ ഇന്നലെയും കാണിച്ച ജാഗ്രതയും വേഗതയും അപകടം നടന്ന ചൊവ്വാഴ്ചയും തൊട്ടടുത്ത ദിവസവും കാണിച്ചിരുന്നെങ്കിൽ പ്രതിസന്ധി രൂക്ഷമാവില്ലായിരുന്നു.

‘ഇത് നേരത്തെ തുടങ്ങിയെങ്കിൽ അർജ്ജുനുമായി ഇപ്പോൾ ഞങ്ങൾ വീട്ടിൽ ഇരിക്കുമായിരുന്നു’ എന്ന സഹോദരൻ ജിതിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.

ദുരന്തത്തിൽപ്പെട്ടവരിൽ ഏഴുപേരുടെ മൃതദേഹങ്ങൾ

40 കിലോമീറ്റർ അകലെ പുഴയിൽ നിന്നടക്കം കിട്ടിയിട്ടും അർജുൻ അടക്കമുള്ള മൂന്ന് പേരെ തിരയുന്നതിൽ അലംഭാവം കാണിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവരെ തിരയുന്നതിന് പകരം ദേശീയപാതയിലെ ഗതാഗത സ്തംഭനം ഒഴിവാക്കാനായിരുന്നു ശ്രമം. മനുഷ്യജീവന് ഒരു വിലയും കല്പിച്ചിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും ഇടപെടുന്നതുവരെ കർണ്ണാടകയിലെ ഉന്നത ഉദ്യോഗസ്ഥർ ദുരന്തം കണ്ടില്ലെന്ന് നടിച്ചതാണ് അർജുനെ ആറ് ദിവസവും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചത്.


Source link

Related Articles

Back to top button