ദുരന്തത്തിന് മുമ്പ് അർജുനെ കണ്ടെന്ന്

അങ്കോള: ദുരന്തത്തിന് മുമ്പ് അർജുനെയും ലോറിയെയും ഷിരൂരിലെ റോഡരികിൽ കണ്ടതായി ദൃക്സാക്ഷികൾ. ദേശീയപാത രണ്ടായി പിരിയുന്നതിന്റെ തൊട്ടുമുമ്പാണ് ലോറി കിടന്നത്. 25 മീറ്റർ മാറി ടാങ്കറുമുണ്ടായിരുന്നു. 16ന് രാവിലെ അഞ്ചരയ്ക്ക് അതുവഴി പോയപ്പോൾ ക്യാബിനിൽ അർജുൻ ഉറങ്ങുന്നത് കണ്ടെന്ന് സുഹൃത്തും ഡ്രൈവറുമായ സവാദ് പറയുന്നു. അർജുനെ കണ്ടെന്ന് സുഹൃത്ത് വിനീഷും രാവിലെ ലോറി കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷിയും പറഞ്ഞു. കിടക്കാൻ പോവുകയാണെന്ന് പുലർച്ചെ മൂന്നരയ്ക്ക് സുഹൃത്തായ ഡ്രൈവറോട് അർജുൻ പറഞ്ഞിരുന്നു. ഇവിടെ ലക്ഷ്മണയുടെ ചായക്കടയുടെ അടുത്ത് അർജുൻ ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണമാണിത്.
Source link