KERALAMLATEST NEWS

കേന്ദ്ര നിയമനം, സാമ്പത്തികം: എട്ട് ക്യാബിനറ്റ് കമ്മിറ്റികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പെടെ വിവിധ മന്ത്രിമാരെ ഉൾപ്പെടുത്തി നിയമനം, താമസം, സാമ്പത്തിക, പാർലമെന്ററി, രാഷ്ട്രീയ കാര്യങ്ങൾ, സുരക്ഷ, നിക്ഷേപം, വളർച്ച, നൈപുണ്യ തൊഴിൽ, ഉപജീവനം എന്നിവയ്‌ക്കുള്ള ക്യാബിനറ്റ് കമ്മിറ്റികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.

സെക്രട്ടറിമാരടക്കം സുപ്രധാന തസ്‌തികകളിലെ നിയമനങ്ങൾ നടത്തുന്ന നിയമന കമ്മിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടരും. മന്ത്രിമാർക്കും എം.പിമാർക്കും മറ്റും ബംഗ്ളാവുകൾ അനുവദിക്കാനുള്ള പാർപ്പിട കമ്മിറ്റിയിൽ അമിത് ഷാ,നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, മനോഹർ ലാൽ ഖട്ടർ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങളും ഡോ.ജിതേന്ദ്ര സിംഗ് പ്രത്യേക ക്ഷണിതാവുമാണ്.

സാമ്പത്തികാര്യ കമ്മിറ്റിയിൽ പ്രധാനമന്ത്രി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ഗഡ്കരി, നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, ശിവരാജ് സിംഗ് ചൗഹാൻ, ഡോ. എസ് ജയശങ്കർ, എച്ച്‌.ഡി. കുമാരസ്വാമി, ധർമ്മേന്ദ്ര പ്രധാൻ, രാജീവ് രഞ്ജൻ സിംഗ് എന്നിവരാണ് അംഗങ്ങൾ.

മറ്റ് കമ്മിറ്റികൾ:

□പാർലമെന്റികാര്യം: രാജ്‌നാഥ് സിംഗ്, അമിത് ഷാ, ജെ.പി. നദ്ദ, നിർമ്മലാ സീതാരാമൻ, രാജീവ് രഞ്ജൻ സിംഗ്, വീരേന്ദ്ര കുമാർ, കെ. ആർ.നായിഡു, കിരൺ റിജിജു, ജുവൽ ഓറം, സി. ആർ. പാട്ടീൽ. പ്രത്യേക ക്ഷണിതാക്കൾ: അരുൺ റാം മേഘ്‌വാൾ, ഡോ. എൽ. മുരുകൻ.

□രാഷ്ട്രീയകാര്യം: പ്രധാനമന്ത്രി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമ്മലാ സീതാരാമൻ, ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, കിരൺ റിജിജു, കെ.ആർ. നായിഡു, ജതിൻ റാം മാഞ്ചി, സർബാനന്ദ സോണോവാൾ, ഭൂപേന്ദർ യാദവ്, അന്നപൂർണാ ദേവി, ജി. കിഷൻ റെഡ്ഡി.

□സുരക്ഷ: പ്രധാനമന്ത്രി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമ്മലാ സീതാരാമൻ, എസ്. ജയ്ശങ്കർ

□നിക്ഷേപം, വളർച്ച : പ്രധാനമന്ത്രി, അമിത് ഷാ, ഗഡ്‌കരി,

നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, പ്രൾഹാദ് ജോഷി, ഗിരിരാജ് സിംഗ്,അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിംഗ് പുരി, ചിരാഗ് പാസ്വാൻ. പ്രത്യേക ക്ഷണിതാക്കൾ: സഹമന്ത്രിമാരായ ഇന്ദർജിത് സിംഗ്, പ്രതാപ് റാവു ജാദവ്

□നൈപുണ്യ, തൊഴിൽ, ഉപജീവനം: പ്രധാനമന്ത്രി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ഗഡ്കരി, നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, അശ്വനി വൈഷ്‌ണവ്, ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മൻസുഖ് മാണ്ഡവ്യ. പ്രത്യേക ക്ഷണിതാവ്: സഹമന്ത്രി ജയന്ത് ചൗധരി.


Source link

Related Articles

Back to top button