KERALAMLATEST NEWS

അഡീഷണൽ കളക്‌ടറുടെ ചേമ്പർ കയ്യേറി, സ്വന്തം കാറിൽ ബീക്കൺ ലൈറ്റ്; ഐഎഎസ് ട്രെയിനിക്കെതിരെ നടപടിയുമായി സർക്കാർ

പൂനെ: അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് പ്രൊബേഷണറി ഐഎഎസ് ഓഫീസറെ സ്ഥലംമാറ്റി. മഹാരാഷ്‌ട്രയിലാണ് സംഭവം. ഐഎഎസ് ട്രെയിനിയായ പൂജാ ഖേദ്‌കറെയാണ് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയത്. ഇവർ വാഷിമിന്റെ സൂപ്പർ ന്യൂമറി അസിസ്റ്റന്റ് കളക്‌ടറായി പ്രവർത്തിച്ച് പ്രൊബേഷന്റെ ശേഷിക്കുന്ന കാലയളവ് സേവനം നടത്തണം. പൂനെ കളക്‌ടർ ഡോ. സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി.

2023 ബാച്ചിൽ 841-ാം റാങ്ക് നേടിയാണ് പൂജ സർവീസിൽ കയറിയത്. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചതിനാണ് പൂജയെ സ്ഥലംമാറ്റിയത്. അവർ തന്റെ സ്വകാര്യ ഓഡി കാറിൽ നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചു. സ്വകാര്യ കാറിൽ ‘മഹാരാഷ്‌ട്ര സർക്കാർ’ എന്ന ബോർഡും അവർ സ്ഥാപിച്ചിരുന്നു. മാത്രമല്ല, വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക വാഹനം, താമസ സൗകര്യം, സ്വന്തം ആവശ്യത്തിനായി ജീവനക്കാർ, ഒരു കോൺസ്റ്റബിളിന്റെ സേവനം എന്നിവയും അന്യായമായി പൂജ ആവശ്യപ്പെട്ടിരുന്നു. നിയമം അനുസരിച്ച്, ഒരു ട്രെയിനിക്കും ഈ സൗകര്യങ്ങളൊന്നും നൽകാൻ പാടില്ല.

മാത്രമല്ല, അഡീഷണൽ കളക്‌ടർ അജയ്‌ മോറെ ഇല്ലാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചേമ്പറും പൂജ കയ്യടക്കി. അവരുടെ പേരെഴുതിയ ബോർഡും അവർ സ്ഥാപിച്ചു. അഡീഷണൽ കളക്‌ടറുടെ അനുമതി ഇല്ലാതെയാണ് അവർ കസേര, സോഫകൾ, മേശ ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്‌തത്. ശേഷം ലെറ്റർഹെഡ്, വിസിറ്റിംഗ് കാർഡ്, പേപ്പർ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയൽ സീൽ, ഇന്റർകോം എന്നിവ നൽകാൻ റവന്യു അസിസ്റ്റന്റിന് നിർദേശവും നൽകി.

പൂജയുടെ പിതാവായ റിട്ടയേർഡ് ഐഎഎസ് ഓഫീസർ മകളുടെ ആവശ്യങ്ങൾ നടക്കാനായി ജില്ലാ കളക്‌ടറുടെ ഓഫീസിൽ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.


Source link

Related Articles

Back to top button