ഇംഗ്ലണ്ട് ജയത്തിലേക്ക്

ബിർമിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന്റെ വിജയലക്ഷ്യം 385 റണ്‍സ്. ഒന്നാം ഇന്നിംഗ്സിൽ 41 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്സിൽ 425നു പുറത്തായതോടെയാണിത്. സ്കോർ: ഇംഗ്ലണ്ട് 416, 425. വെസ്റ്റ് ഇൻഡീസ് 457. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ജോ റൂട്ടും ഹാരി ബ്രൂക്കും സെഞ്ചുറി നേടി. 178 പന്ത് നേരിട്ട റൂട്ട് 10 ഫോറിന്റെ അകന്പടിയോടെ 122 റണ്‍സ് സ്വന്തമാക്കി. ഹാരി ബ്രൂക്ക് 132 പന്തിൽ 13 ഫോറിന്റെ സഹായത്തോടെ 109 റണ്‍സ് നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 189 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബെൻ ഡക്കറ്റ് (76), ഒല്ലി പോപ്പ് (51) എന്നിവർ ഇംഗ്ലണ്ടിനുവേണ്ടി അർധസെഞ്ചുറി നേടി. ടെസ്റ്റിൽ റൂട്ടിന്റെ 32-ാം സെഞ്ചുറിയാണ്. ഹാരി ബ്രൂക്കിന്റെ അഞ്ചാമത്തേതും. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസ് 31 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്നനിലയിൽ പതറുകയാണ്. ഒന്‍പത് ഓവർ എറിഞ്ഞ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷൊയ്ബ് ബഷീറാണ് വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ വില്ലൻ.
Source link