ഇന്ത്യൻ റബർ മികവു നിലനിർത്തി. ടാപ്പിംഗ് രംഗത്തെ പ്രതിസന്ധി തുടരുന്നു. ഒസാക്കയിൽ റബർ ഒരു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാരനഷ്ടത്തിലാണ്. മഴ തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചു. വിദേശ ഡിമാൻഡിലും ഉത്പന്നത്തിനു തളർച്ച. കൊപ്ര പുതിയ ദിശ തേടുന്നു. കുരുമുളകുവില ഇടിവിനിടെ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകൾ ചരക്ക് സംഭരണം ഉൗർജിതമാക്കി. ഒരു വ്യാഴവട്ടത്തിനിടെ ലാറ്റക്സ് വിലയിൽ ദൃശ്യമായ കുതിച്ചുചാട്ടം കാർഷികമേഖലയുടെ മുഖത്തു പുഞ്ചിരി വിടർത്തി. കിട്ടുന്ന വിലയ്ക്കു ചരക്ക് സംഭരിക്കാൻ വ്യവസായികൾ പരക്കം പായുകയാണ്. വില പേശുന്ന പതിവു തന്ത്രമിറക്കിയാൽ തൂണും ചാരിനിന്നവൻ ചരക്കുമായി സ്ഥലംവിടുമെന്ന അവസ്ഥയാണ്. വാരാന്ത്യം കൊച്ചിയിൽ ലാറ്റക്സ് 16,000 രൂപയിലാണ്. ഉത്പാദനമേഖലയിൽ വെട്ടിയിറക്കുന്ന ലാറ്റക്സ് 23,500നും കൊത്തിപ്പെറുക്കാൻ വാങ്ങലുകാരുണ്ട്. മഴമൂലം പല ഭാഗങ്ങളിലും വെട്ട് സ്തംഭിച്ചതിനാൽ ഷീറ്റ് ഉത്പാദനരംഗം പൂർണമായി നിശ്ചലമാണ്. ലോബിക്ക് സമ്മർദം പുതിയ ഷീറ്റിന് ഓഗസ്റ്റുവരെ കാത്തിരിക്കണമെന്നതു ടയർ കന്പനികളെ സമ്മർദത്തിലാക്കി. വാരത്തിന്റെ തുടക്കത്തിൽ 20,900 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡിനെ 21,200ലേക്ക് വ്യവസായികൾ ഉയർത്തിയെങ്കിലും വില്പനക്കാരുടെ അഭാവം കന്പനി സപ്ലയർമാരെ മുൾമുനയിലാക്കി. ഇതിനിടെ 21,400നും ആവശ്യക്കാരുണ്ടായി. നിരക്ക് 22,000ലേക്കു ചുവടുവയ്ക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്പോൾ ഈ വർഷം 24,000ലെ റിക്കാർഡ് പഴങ്കഥയാകുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. വിദേശ റബറിന്റെ ലഭ്യത ഉയരാത്തതും ആഭ്യന്തര ടാപ്പിംഗ് രംഗത്തെ മാന്ദ്യവുമെല്ലാം അവർക്കു പ്രതീക്ഷ പകരുന്നു. ബാങ്ക് ഓഫ് ജപ്പാന്റെ വിപണി ഇടപെടലിൽ യെന്നിന്റെ മൂല്യം മെച്ചപ്പെട്ടത് ഒസാക്ക എക്സ്ചേഞ്ചിൽ റബറിൽ പ്രതിഫലിച്ചു. ജൂണ്‍ ആദ്യം ഇതേ കോളത്തിൽ സൂചിപ്പിച്ച 359 യെന്നിലെ പ്രതിരോധം മറികടക്കാനാകാതെ 357 യെന്നിൽ തുടങ്ങിയ സാങ്കേതികതിരുത്തലിൽ റബർ ഇതിനകം 316 യെൻ വരെ താഴ്ന്നു. 328ലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടതിനാൽ 306 യെന്നിലേക്കു വിപണി പരീക്ഷണം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിതാണ്. ജൂലൈ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ച നടക്കും. സെപ്റ്റംബർ, ഒക്ടോബർ അവധികളിലെ സെൽ പ്രഷർ കൂടി കണക്കിലെടുത്താൽ റബർ വീണ്ടും ദുർബലമാകാം. പുതിയ നിക്ഷപകരുടെ അഭാവവും ഓപ്പണ്‍ ഇന്ററസ്റ്റിൽ സംഭവിച്ച കുറവും രാജ്യാന്തര വിപണിയുടെ കരുത്തുചോർത്തും. വാങ്ങാൻ താത്പര്യം ജപ്പാൻ അവധിയിലെ തളർച്ച, സിംഗപ്പുർ, ചൈനീസ് മാർക്കറ്റിലും റബറിനെ ബാധിച്ചു. എന്നാൽ, മുഖ്യ കയറ്റുമതിവിപണിയായ ബാങ്കോക്കിൽ വാങ്ങൽ താത്പര്യം ശക്തമാണ്. മാസാരംഭത്തിൽ കിലോ 161 രൂപയിലേക്ക് ഇടിഞ്ഞ റബർ പിന്നീട് 177ലേക്ക് ഉയർന്നു. അവിടെ റെഡി ചരക്കിനുള്ള ഡിമാൻഡ് കേരളത്തിലും കർക്കിടകമഴയ്ക്കിടെ ഉത്പന്നവില ഉയരാൻ കുട പിടിക്കുമെന്നു പ്രതീക്ഷിക്കാം. കനത്ത മഴ തേയിലയുടെ ഗുണനിലവാരത്തെ ചെറിയ അളവിൽ ബാധിച്ചതായി വാങ്ങലുകാർ. കൊച്ചി ലേലത്തിൽ വരവ് ചുരുങ്ങിയിട്ടും ഫാക്ടറികളുടെ പ്രതീക്ഷയ്ക്കൊത്തു വില ഉയരുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ കോൽക്കത്ത ലേലത്തിലും ചരക്കുലഭ്യത ചുരുങ്ങി. ഇതോടെ വാങ്ങലുകാരുടെ ശ്രദ്ധ ദക്ഷിണേന്ത്യയിലേക്കു തിരിഞ്ഞു. ആഭ്യന്തര ഇടപാടുകാർക്കൊപ്പം സിഐഎസ് രാജ്യങ്ങളിൽനിന്നും മധ്യപൂർവേഷ്യയിൽനിന്നും ഇല, പൊടി തേയിലയ്ക്കു ഡിമാൻഡുണ്ട്. ഓർത്തഡോക്സ് ഇനങ്ങൾക്ക് കിലോ പത്തു രൂപ വരെ താഴ്ന്നു. നാഫെഡിന്റെ ചതി നാഫെഡ് തമിഴ്നാട്ടിൽനിന്നു സംഭരിച്ച കൊപ്രയിൽനിന്ന് 39,000 ടണ്‍ വിറ്റുമാറാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസണിൽ ക്വിന്റലിന് 10,860 രൂപ നിരക്കിൽ 1493 കോടി രൂപയ്ക്ക് മൊത്തം 1.33 ലക്ഷം ടണ്‍ കൊപ്ര 90,000 കർഷകരിൽനിന്നാണു കേന്ദ്ര ഏജൻസി സംഭരിച്ചത്. ഇതിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു പങ്കാണു വിറ്റുമാറുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ചരക്കിന് 8700 പോലും ഉറപ്പുവരുത്താനാകില്ലെന്നു വിപണിവൃത്തങ്ങൾ പറയുന്നു. നടപ്പുസീസണിൽ തമിഴ്നാട് മാത്രം ഏകദേശം 90,000 ടണ്‍ കൊപ്ര സംഭരിച്ചിട്ടുണ്ട്. മൊത്തതിൽ കൊപ്രയുടെ വൻ ശേഖരം രാജ്യത്തുള്ളതിനാൽ കൂടിയ വിലയ്ക്കു ലേലം പിടിക്കാൻ വ്യവസായികൾ തയാറാകില്ല. കരുതൽ ശേഖരത്തിലുള്ള കൊപ്ര റിലീസിംഗ് നടത്താതെ പകരം എണ്ണയാക്കി വിപണിയിലെത്തിച്ചാൽ പച്ചത്തേങ്ങ, കൊപ്ര വിലകളിൽ സംഭവിക്കാനിടയുള്ള തകർച്ചയെ തടയാനാകും. മാത്രമല്ല, ഏറ്റവും ഗുണനിലവാരവും ഉണക്കും കൂടിയ ഇനം കൊപ്രയാണ് സംഭരണ ഏജൻസി ശേഖരിച്ചിട്ടുള്ളത്. ആ കൊപ്രയിൽനിന്നുള്ള എണ്ണയ്ക്ക് ഡിമാൻഡ് ഉയരുകയും ചെയ്യും. കാങ്കയത്ത് 9200 രൂപയ്ക്കു കൊപ്ര യഥേഷ്ടം ലഭ്യമാണ്, കേരളത്തിൽ വില 10,000 രൂപയാണ്. തമിഴ്നാട്ടിൽ വെളിച്ചെണ്ണ വില 13,500 രൂപയും കൊച്ചിയിൽ 15,400 രൂപയുമാണ്. ലേലത്തിൽ വിലയിടിച്ചു കൊപ്ര കൈമാറിയാൽ വിപണിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടും. ഒരു കോടിയിൽ ഏറെ വരുന്ന ദക്ഷിണേന്ത്യൻ നാളികേര കർഷകകുടുംബങ്ങളെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നതിലുപരി സ്റ്റോക്കുളള കൊപ്ര വെളിച്ചെണ്ണയാക്കി ബ്രാൻഡ് നാമത്തിൽ ഇറക്കുന്നതാവും അഭികാമ്യം. ആഭരണവിപണികളിൽ റിക്കാർഡ് പ്രകടനത്തിനു സ്വർണം ശ്രമം നടത്തിയെങ്കിലും വിദേശത്തുനിന്നുള്ള പ്രതികൂലവാർത്തകൾ തിരിച്ചടിയായി. പവന് 54,080 രൂപയിൽനിന്ന് 55,000 വരെ ഉയർന്നഘട്ടത്തിൽ 55,120ലെ റിക്കാർഡ് വിപണി തകർക്കുമെന്നു വ്യാപാരരംഗം വിലയിരുത്തി. എന്നാൽ, ഇതിനിടെ, രാജ്യാന്തരവില ഇടിഞ്ഞതോടെ വാരാന്ത്യം പവൻ 54,240ലേക്ക് താഴ്ന്നു. സംഭരണം ഉൗർജിതം ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളക് സംഭരണം ഉൗർജിതമാക്കി. ചുരുങ്ങിയ ആഴ്ചകളിൽ ഉത്പന്നവില ക്വിന്റലിന് 2000 രൂപയിലധികം ഇടിഞ്ഞത് അവസരമാക്കി അവർ ചരക്കുവാങ്ങൽ ശക്തമാക്കി. ഉത്തരേന്ത്യൻ വ്യവസായികൾ ഹൈറേഞ്ച്, കൂർഗ് കുരുമുളകിൽ താത്പര്യം കാണിച്ചു. ഓഗസ്റ്റിൽ ഉത്തരേന്ത്യയിൽ ഉത്സവസീസണു തുടക്കംകുറിക്കുന്നതോടെ കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഭ്യന്തര ഡിമാൻഡുയരും. കൊച്ചിയിൽ അണ്‍ഗാർബിൾഡ് കുരുമുളക് വില 65,400 രൂപയിലാണ്.

Source link