Site icon onlinekeralanews.com

മെഡി.കോളേജ് തീപിടിത്തിനുശേഷം വെന്റിലേറ്ററിലെ അഞ്ച് പേർ മരിച്ചു തീപിടിത്തവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ


തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ അഞ്ചുപേർ മരിച്ചത് അനാസ്ഥ കൊണ്ടെന്ന് ആക്ഷേപം . എന്നാൽ മരണവും തീപിടിത്തവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾ പല ദിവസമാണ് മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ ഇക്കാര്യം വ്യക്തമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.സനീഷിന്റെയും കൃഷ്ണൻകുട്ടിയുടെയും ബന്ധുക്കളാണ് ആക്ഷേപം ഉന്നയിച്ചത്. കൃഷ്ണൻകുട്ടി തീപിടിത്തമുണ്ടായ ചൊവ്വാഴ്ചയും സനീഷ് പിറ്റേദിവസവുമാണ് മരിച്ചത്. അപകടനില തരണം ചെയ്ത സനീഷ് പൊടിയരികഞ്ഞി കഴിച്ചു തുടങ്ങിയിരുന്നുവെന്നും തീപിടിത്തത്തിനു ശേഷമാണ് നില വഷളായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വെന്റിലേറ്ററിൽ നിന്ന് പെട്ടെന്ന് മാറ്റിയതാണ് മരണ കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സനീഷിന് ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററിലാണ് തീപിടിത്തമുണ്ടായതന്നും ബന്ധുക്കൾ പറഞ്ഞു. ശരീരത്തിൽ ഗുരുതരമായ പൊട്ടലും ശ്വാസകോശത്തിൽ നീർക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന രോഗികളുടെ അവസ്ഥ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗികളെ വെന്റിലേറ്റർ സംവിധാനത്തോടെയാണ്


Source link

Exit mobile version