KERALAMLATEST NEWS

സിവിൽ ജഡ്ജ് നിയമനം: 3 വർഷം അഭിഭാഷക പ്രാക്ടീസ് നിർബന്ധം

കൊച്ചി: സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ)/മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്ക് പരീക്ഷയെഴുതുന്നവർക്ക് മൂന്നു വർഷത്തെ അഭിഭാഷക പ്രാക്ടീസ് നിർബന്ധമാക്കി. ഹൈക്കോടതി ജഡ്ജിമാരുടെ ഫുൾബെഞ്ച് യോഗത്തിന്റേതാണ് തീരുമാനം. കേരള ജുഡിഷ്യൽ സർവീസസ് പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കുന്ന സമയത്ത് ഈ യോഗ്യതയുണ്ടാകണം. ജുഡിഷ്യൽ സർവീസസ് പരീക്ഷയ്ക്ക് ജനുവരി 31ന് ഇറക്കിയ വിജ്ഞാപനത്തിൽ ഈ നിബന്ധന ഉണ്ടായിരുന്നില്ല. നിയമ ബിരുദമായിരുന്നു അടിസ്ഥാന യോഗ്യത. ഈ പരീക്ഷയ്ക്ക് പുതിയ തീരുമാനം ബാധകമല്ല.


Source link

Related Articles

Back to top button